ഏതു വിപണി സാഹചര്യത്തിലും നേട്ടമുണ്ടാക്കാനായാലോ

HIGHLIGHTS
  • പണപ്പെരുപ്പവും പലിശനിരക്കും ഉറച്ചു നിൽക്കാത്ത സാഹചര്യത്തിൽ ഏതു വിപണി സാഹചര്യത്തിലും നേട്ടം തരുന്ന ഫണ്ടിൽ നിക്ഷേപിക്കുന്നതാണു നല്ലത്
524172462
SHARE

ഉയര്‍ന്ന പണപ്പെരുപ്പവും പലിശനിരക്കും തുടരുന്ന സാഹചര്യമാണിപ്പോള്‍. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാനുള്ള പ്രയത്‌നങ്ങള്‍ ഫലം കണ്ടുതുടങ്ങുമ്പോള്‍ പലിശനിരക്ക് വീണ്ടും പഴയ ദിശയിലേക്കു നീങ്ങും. എന്നാല്‍, ഒരു നിക്ഷേപകനെന്ന നിലയില്‍ സാഹചര്യങ്ങള്‍ മാറിവരാന്‍ കാത്തുനില്‍ക്കാതെ ഏതു വിപണി സാഹചര്യത്തിലും നേട്ടം നല്‍കുന്ന ഫണ്ടില്‍ നിക്ഷേപിക്കുകയാണു നല്ലത്.

ഇത്തരത്തിലുള്ളൊരു നിത്യഹരിത ഡെറ്റ് ഫണ്ട് പലിശനിരക്കിലെ മാറ്റങ്ങള്‍ ബാധിക്കാതെ നിങ്ങളുടെ പോർട്ഫോളിയോയെ ഡൈനാമിക്കായി മാനേജ് ചെയ്യും. ഈ വിഭാഗത്തില്‍ വരുന്നവയാണു ഡൈനാമിക് ബോണ്ട് ഫണ്ടുകള്‍. കാലാവധിയുടെ കാര്യത്തിലും മറ്റും നിയന്ത്രണങ്ങളില്ലെന്നതാണ് ഈ ഫണ്ടുകളുടെ പ്രത്യേകതയായി പറയാവുന്നത്.

ദീര്‍ഘകാലാവധിയുള്ള ബോണ്ടുകള്‍

പലിശനിരക്കുകള്‍ കുറയുന്ന വേളയില്‍ ഫണ്ട് മാനേജര്‍മാര്‍ ദീര്‍ഘകാലാവധിയുള്ള ബോണ്ടുകളിലാണ് ഉയര്‍ന്ന നേട്ടം ലഭിക്കാന്‍ നിക്ഷേപിക്കുക. പലിശനിരക്കു കൂടുന്ന സാഹചര്യമാണെങ്കിലോ, ഹ്രസ്വകാല ബോണ്ടുകളിലും മറ്റുമാകും നിക്ഷേപം നടത്തുക. അതായത്, ഏതു റേറ്റ് സൈക്കിളിന്റെ കാലത്തും നേട്ടം കിട്ടുമെന്ന് സാരം.

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ഓള്‍ സീസണ്‍സ് ബോണ്ട് ഫണ്ട്

ഒരു നിക്ഷേപകനെന്ന നിലയില്‍ നിങ്ങള്‍ ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്കിലും ഫണ്ടില്‍ തുടര്‍ന്നാല്‍ മാത്രമേ പ്രതീക്ഷിച്ച നേട്ടം ലഭിക്കൂ. അത്ര വലിയ റിസ്‌ക് എടുക്കാന്‍ താൽപര്യമില്ലാത്ത നിക്ഷേപകര്‍ക്കു ചേര്‍ന്ന ഫണ്ടാണിത്. ഈ വിഭാഗത്തില്‍ സ്ഥിരതയാര്‍ന്ന നേട്ടം നല്‍കുന്ന ഫണ്ടുകളിലൊന്നാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഓള്‍ സീസണ്‍സ് ബോണ്ട് ഫണ്ട്.

നിങ്ങളുടെ പോർട്ഫോളിയോയില്‍ കടപ്പത്രങ്ങളിലേക്ക് എങ്ങനെ വകയിരുത്തല്‍ നടത്തുമെന്നു ചിന്തിക്കുന്ന സമയമാണെങ്കില്‍ ഡൈനാമിക് ബോണ്ട് ഫണ്ടില്‍ നിക്ഷേപം നടത്താന്‍ മടിക്കേണ്ടതില്ല, മികച്ച നേട്ടം ലഭിക്കും.

ലേഖകൻ  തിരുക്കൊച്ചി ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ്

English Summary : Invest in Dynamic Bond Funds in Any Market Conditions

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS