ബിറ്റ് കോയിൻ ഒരു ഭൂലോക തട്ടിപ്പെന്ന് ജെ പി മോർഗൻ മേധാവി

HIGHLIGHTS
  • ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ സുതാര്യം
BC5 (2)
SHARE

അമിതമായ പ്രചാരം കൊണ്ട് തട്ടിപ്പ് നടത്തുന്ന ഒന്നാണ് ബിറ്റ് കോയിനെന്നും സമയം പാഴാക്കാനുള്ള ഒരു മാർഗമാണ് ക്രിപ്റ്റോ കറൻസികളെന്നും ജെ പി മോർഗൻ സി ഇ ഓ ജാമി ഡിമോൺ പറയുന്നു. താഴ്ന്ന നിലയിൽ നിന്നും ക്രിപ്റ്റോ കറൻസികൾ ഉയരുന്നുണ്ടെങ്കിലും, അതിൽ സമയവും, പണവും അനാവശ്യമായി ചെലവാക്കേണ്ട എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാൽ ക്രിപ്റ്റോ കറൻസികളുടെ നട്ടെല്ലായ ബ്ളോക് ചെയിൻ സാങ്കേതികവിദ്യ വളരെ നല്ലതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകമെമ്പാടുമുള്ള സാമ്പത്തിക സ്ഥാപനങ്ങളും, സെൻട്രൽ ബാങ്കുകളും ബ്ളോക് ചെയിൻ സാങ്കേതിക വിദ്യയെ തങ്ങളുടെ പണമിടപാടുകളുടെ നെടുംതൂണാക്കി മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആർക്ക്, എപ്പോൾ, എങ്ങോട്ട്, എത്ര പണമിടപാട് നടത്തിയെന്നതു ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയിൽ കൃത്യമായി കാണാമെന്നതിനാൽ ഇതായിരിക്കും ഭാവിയുടെ പണമിടപാടുകളുടെ രേഖപ്പെടുത്തലുകാരൻ എന്ന കാര്യം സാമ്പത്തിക രംഗത്തെ ആഗോള ഭീമന്മാർ മുതൽ സെൻട്രൽ ബാങ്ക് മേധാവികൾ വരെ ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. 

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

table-crypto-23-1-2023

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary : Crypto Currency Prices Last Week

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS