അദാനി എന്‍റര്‍പ്രൈസസ് ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 5,985 കോടി രൂപ സമാഹരിച്ചു

HIGHLIGHTS
  • എഫ്പിഒ ഇക്വിറ്റി ഓഹരി ഒന്നിന് 3,276 രൂപ എന്ന ഉയര്‍ന്ന പ്രൈസ് ബാന്‍ഡിലാണ് വിതരണം നടന്നത്
adani
SHARE

അദാനി എന്‍റര്‍പ്രൈസസ് ലിമിറ്റഡിന്റെ നിര്‍ദിഷ്ട എഫ്പിഒയ്ക്ക് മുന്നോടിയായി 33 ആങ്കര്‍ നിക്ഷേപകര്‍ക്കായി 1,82,68,925 എഫ്പിഒ ഇക്വിറ്റി ഓഹരികള്‍ അനുവദിച്ചു. 5,985 കോടി രൂപയാണ് ഇതിലൂടെ സമാഹരിച്ചത്. എഫ്പിഒ ഇക്വിറ്റി ഓഹരി ഒന്നിന് 3,276 രൂപ എന്ന ഉയര്‍ന്ന പ്രൈസ് ബാന്‍ഡിലാണ് വിതരണം നടന്നത്. 

എഫ്പിഒ ഇക്വിറ്റി ഓഹരി ഒന്നിന് 3,112 മുതല്‍ 3,276 രൂപ വരെയാണ് എഫ്പിഒ ഓഫര്‍ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് നാല് എഫ്പിഒ ഇക്വിറ്റി  ഓഹരികള്‍ക്കും തുടര്‍ന്ന് നാലിന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഫറിന്‍റെ റീട്ടെയ്ല്‍ വിഭഗത്തില്‍ വരുന്ന എഫ്പിഒ ഇക്വിറ്റി ഓഹരികള്‍ ഒന്നിന് 64 രൂപ ഡിസ്കൗണ്ടില്‍ റീട്ടയ്ല്‍ നിക്ഷേപകര്‍ക്ക് ലഭ്യമാകും. എഫ്പിഒ ഓഫര്‍ ജനുവരി 31ന് അവസാനിക്കും.

English Summary : Adani Enterprise's FPO Started

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS