ഇനി ഓഹരി വിറ്റാൽ ഒരു ദിവസത്തിനുള്ളിൽ കാശ് കീശയിലെത്തും

HIGHLIGHTS
  • T +1 സെറ്റില്മെന്റ് ഹിറ്റാകുമോ?
  • ഓഹരി വിപണി വിറ്റുവരവ് വർധിച്ചേക്കും
cash-in-hand1
SHARE

ഇന്ത്യൻ ഓഹരി വിപണി T+1 സെറ്റിൽമെന്റിലേയ്ക്ക് ചുവടുവെയ്ക്കുന്നു.ബി എസ് ഇ യിലെയും, എൻ എസ് ഇ യിലെയും ഓഹരികൾക്ക് ഇത് ബാധകമായിരിക്കും. സെറ്റിൽമെന്റ് സൈക്കിൾ T+1 ആയി ചുരുക്കിയതിനാൽ പെട്ടെന്ന് തന്നെ വ്യക്തികളുടെ അക്കൗണ്ടുകളിൽ പണം വരും. അത് കൂടുതൽ വ്യാപാരം നടത്താൻ പ്രചോദനമാകും. ഓഹരി  വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും മാർക്കറ്റ് അവസാനിച്ചതിന് ശേഷം ഒരു ദിവസം അവരുടെ അക്കൗണ്ടുകളിൽ ഡിവിഡന്റുകളും ബോണസ് ഷെയറുകളും പോലുള്ള ഓഹരികളും സ്വീകരിക്കാൻ കഴിയും. എല്ലാ ലാർജ് ക്യാപ്, ബ്ലൂ ചിപ്പ് കമ്പനികളും ഇന്നു മുതൽ T+1 സിസ്റ്റത്തിലേക്ക് മാറി. 2003-ൽ, സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) സെറ്റിൽമെന്റ് കാലയളവ് T+3 ദിവസത്തിൽ നിന്ന് T+2 ദിവസമായി കുറച്ചിരുന്നു. 20 വർഷത്തിന് ശേഷമാണ് T+1 സെറ്റിൽമെന്റിലേക്ക് മാറാനുള്ള തീരുമാനം എടുത്തത്.

എന്താണ് T +1 സെറ്റില്‍മെന്റ്?

ഒരു സ്റ്റോക്ക്, ബോണ്ട് അല്ലെങ്കിൽ മ്യൂച്വൽ ഫണ്ടുകൾ വാങ്ങുകയോ വിൽക്കുകയോ ചെയ്തതിന് ശേഷം ആ സ്റ്റോക്ക് നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ടിൽ  വരുന്നതിന്  രണ്ട് ദിവസം കാത്തിരിക്കേണ്ടിവരുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അങ്ങനെ ചെയ്യാനുള്ള കാലയളവ്, അതായത്, T + ഡേ സെറ്റിൽമെന്റ് - ഒരു ദിവസമായി കുറയും, അതായത്, T+2ൽ നിന്ന് T + 1  ആകും. ഹർഷദ് മേത്ത കുംഭകോണം നടന്ന സമയം മുതൽ എങ്ങനെ ഓഹരി വിപണിയിലെ പ്രശ്നങ്ങളെ പഴുതടച്ച് പരിഹരിക്കാം എന്ന ശ്രമത്തിലാണ് സെബി. അതിനായാണ് ഇത്തരം മാറ്റങ്ങൾ കൊണ്ട് വരുന്നത്. 

ഇന്ത്യ ലോകത്തിനു മാതൃക 

2022ൽ  ഇന്ത്യൻ ഓഹരി വിപണി ആഗോള ഓഹരി വിപണികളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലായതിനാൽ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് പുതിയ മാറ്റങ്ങൾക്കായി എല്ലാവരും ഉറ്റു നോക്കുന്നുണ്ട്. പുതിയ സെറ്റിൽമെന്റ് രീതി വരുന്നതോടെ ഒരു പുത്തൻ ഉണർവ് ഇന്ത്യൻ ഓഹരി വിപണിയിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഇന്ത്യ സമ്പൂർണ്ണ T+1 ട്രേഡിങ് സെറ്റിൽമെന്റ് നേടുന്ന ആദ്യ വിപണിയാകുമെന്ന് ദേശീയ ദിന പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയ്ക്ക് പോലും ഇതുവരെ ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ചൈനയിൽ T +1 സെറ്റിൽമെന്റ് നടക്കുന്നുണ്ട്.  

നേട്ടങ്ങൾ 

∙ഫണ്ടുകളുടെ റോളിങ് T +1 വേഗത്തിലാക്കുന്നതിനാൽ  ഇത് ട്രേഡിങ് വോള്യങ്ങളിൽ നല്ല സ്വാധീനം ചെലുത്തും. 

∙വേഗത്തിലുള്ള സെറ്റിൽമെന്റ് നിക്ഷേപകർക്ക് വേഗത്തിലുള്ള പണലഭ്യത ഉറപ്പാക്കുന്നു.

∙ഇത് മറ്റ് അസറ്റ് ക്ലാസുകളേക്കാൾ ഇക്വിറ്റി നിക്ഷേപങ്ങൾക്ക് അധിക നേട്ടം നൽകും.

∙നിക്ഷേപകരുടെ ആത്മവിശ്വാസം പുനരുജ്ജീവിപ്പിക്കാനും മൂലധന വിപണിക്ക് ഉത്തേജനം നൽകാനുമുള്ള മികച്ച നീക്കമാണ് ടി+1 സെറ്റിൽമെന്റ് നീക്കം എന്ന് ഷെയർ ഇന്ത്യയുടെ വൈസ് പ്രസിഡന്റും റിസർച്ച് മേധാവിയുമായ രവി സിംഗ് പറഞ്ഞു. 

∙ഇത് ബ്രോക്കർ പണമടയ്‌ക്കാത്തതിന്റെയോ ഷെയറുകൾ വിതരണം ചെയ്യാത്തതിന്റെയോ അപകടസാധ്യത കുറക്കും.

∙നിക്ഷേപകർക്ക് 1 ദിവസം മുമ്പ് ഫണ്ട് ലഭിക്കുന്നത് അവർക്ക് പണലഭ്യത നൽകും. ഈ രീതിയിൽ, വർധിച്ച ഇടപാടുകളിലൂടെ വിപണി വിറ്റുവരവ് വർദ്ധിച്ചേക്കാം, അതിനാൽ ബ്രോക്കർമാർക്കും പ്രയോജനം ലഭിക്കും.

∙മ്യൂച്ചൽ ഫണ്ടുകൾക്കും, ഇ ടി എഫുകൾക്കും ഇത് വളരെ പ്രയോജനകരമാകും.

English Summary : Know More about T+1Settlement

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS