ബജറ്റിൽ ക്രിപ്റ്റോ ചട്ടക്കൂടിലാകുമോ?

HIGHLIGHTS
  • ക്രിപ്റ്റോകൾക്ക് എന്ത് പ്രതീക്ഷിക്കാം?
bitcoin
SHARE

ക്രിപ്റ്റോകറൻസികളോടുള്ള ഇന്ത്യക്കാരുടെ പ്രിയം കൂടുന്ന സമയത്ത് കേന്ദ്ര ബജറ്റിൽ ക്രിപ്റ്റോകളെ കൃത്യമായ ചട്ടക്കൂടിനുള്ളിൽ കൊണ്ടുവരുന്ന നയം കേന്ദ്ര സർക്കാർ ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൂലധന നേട്ട നികുതികൾ കുറച്ച് ഓഹരികളുടെ പോലെയുള്ള നികുതികൾ മാത്രം ചുമത്തുന്ന നിലയിലേക്ക് ക്രിപ്റ്റോ കറൻസികളെയും എത്തിക്കണമെന്നാണ് ഈ രംഗത്തുള്ളവർ ആവശ്യപ്പെടുന്നത്. 

അതുപോലെ ഇന്ത്യയിലെ ബ്ലോക്ക്‌ചെയിൻ കമ്പനികളുടെ വളർച്ചയെ പ്രാപ്‌തമാക്കുന്ന ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ക്രിപ്‌റ്റോ മേഖലയ്ക്ക് റെഗുലേറ്റർമാരുടെ അടിയന്തര പിന്തുണ ആവശ്യമാണെന്ന കാര്യവും ധനമന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്. നികുതി ബ്രാക്കറ്റിന് താഴെ  വരുമാനമുള്ളവർക്കുപോലും ഇപ്പോൾ ക്രിപ്റ്റോകൾ വിറ്റാൽ നികുതി കൊടുക്കേണ്ടി വരുന്ന പ്രത്യേക അവസ്ഥാവിശേഷം രാജ്യത്തുണ്ട്. അത് മാറ്റണമെന്നും ക്രിപ്റ്റോ കറൻസി നിക്ഷേപകർ ധനമന്ത്രിയോട് അപേക്ഷിച്ചിട്ടുണ്ട്. ക്രിപ്റ്റോകറൻസികൾ അങ്ങേയറ്റം താഴ്ചയിലേക്ക് പോയശേഷം, ഇപ്പോൾ കരകയറുന്ന അവസ്ഥയാണ്. ബിറ്റ്കോയിന്റെ വില 23,000 ഡോളറിനു മുകളിലേക്ക് തിരിച്ചെത്തി.

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

table-ctypto

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS