ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്

HIGHLIGHTS
  • ഇന്നവതരിപ്പിക്കുന്ന ബജറ്റ് പൊതു തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ കൊണ്ട് നിറഞ്ഞേക്കാമെന്ന് വിപണി കരുതുന്നു
stock6
SHARE

അമേരിക്കൻ വിപണി ഇന്നലെ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചെങ്കിലും ഫെഡ് നിരക്ക് പ്രഖ്യാപന ദിനമായ ഇന്ന് അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. വിപണി പ്രതീക്ഷക്കൊപ്പമെത്തിയ ജാപ്പനീസ് പി എം ഐ ഡേറ്റയും, വിപണി പ്രതീക്ഷക്കൊപ്പമെത്തിയില്ലെങ്കിലും മുൻ മാസത്തിൽ നിന്നും മികച്ച ചൈനീസ് പിഎംഐ ഡേറ്റയും ജാപ്പനീസ്, ചൈനീസ് വിപണികൾക്ക് ഇന്ന് മികച്ച തുടക്കം നൽകി. എസ്ജിഎക്സ് നിഫ്റ്റി 17850 പോയിന്റിലാണ് വ്യാപാരം തുടരുന്നത്. 

ഫെഡ് റിസർവ് പ്രഖ്യാപനങ്ങൾ 

ജനുവരിയിലെ അവസാന വ്യാപാരദിനമായ ഇന്നലെ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച അമേരിക്കൻ വിപണി 2023ന്റെ ആദ്യമാസവും നേട്ടത്തോടെ തന്നെ അവസാനിപ്പിച്ചു. ജനറൽ മോട്ടോഴ്സിന്റെയും, മക്‌ഡൊണാൾഡിന്റെയും മികച്ച റിസൾട്ടുകളും ഗൈഡൻസും ഇൻഡസ്ട്രിയൽ- കൺസ്യൂമർ സെക്ടറുകൾക്ക് നൽകിയ മുന്നേറ്റം ഇന്നലെ ഡൗ ജോൺസിന് ഒരു ശതമാനത്തിൽ അധികം മുന്നേറ്റം നൽകി. ഇന്ന് റിസൾട്ട് പ്രഖ്യാപിക്കുന്ന മെറ്റയും, നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്ന ആപ്പിളും ആമസോണും, അൽഫബെറ്റും മുന്നേറ്റം കുറിച്ചതും ബോണ്ട് യീൽഡ് ക്രമപ്പെട്ടതും നാസ്ഡാക്കിനും, എസ്&പിക്കും മുന്നേറ്റം നൽകി. അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് വീണ്ടും 3.51%ലേക്ക് ഇറങ്ങിയപ്പോൾ നാസ്ഡാക്ക് 1.67% മുന്നേറ്റം കുറിച്ചു. അമേരിക്കൻ വിപണി സമയത്തിന് ശേഷം വന്ന സ്നാപ്പ് ഡീലിന്റെ അടക്കം മോശം റിസൾട്ടുകളും, ഫെഡ് ഭയവും ഇന്ന് അമേരിക്കൻ ഫ്യൂച്ചറുകൾക്ക് മോശം തുടക്കം നൽകി. 

ഫെഡ് തീരുമാനങ്ങൾ തന്നെയാകും ഇന്ന് ലോക വിപണിയെ സ്വാധീനിക്കുക. നിരക്ക് വർദ്ധനക്കൊപ്പം ഫെഡ് ചെയർമാന്റെ പ്രസ്താവനകളും ഇന്ന് ലോക വിപണിക്ക് ‘’വഴിത്തിരിവ്’’ സമ്മാനിക്കും.     

 നിഫ്റ്റി 

ഇന്നലെയും നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും ലാഭമെടുക്കലിൽ വീണ ഇന്ത്യൻ വിപണി തിരിച്ചു വന്ന് ഫ്ലാറ്റ് ക്ലോസിങ് നടത്തി. വിദേശ ഫണ്ടുകൾ 5439 കോടി രൂപയുടെ അധിക വില്പന നടത്തിയപ്പോൾ 4600 കോടി രൂപയുടെ വാങ്ങൽ നടത്തിയതും ബജറ്റ് പ്രതീക്ഷയിൽ റീറ്റെയ്ൽ നിക്ഷേപകരുടെ തിരിച്ചു വരവും ഇന്നലെ ഇന്ത്യൻ വിപണിക്ക് അനുകൂലമായി. ഐടി, ഫാർമ സെക്ടറുകൾ മാത്രം നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച ഇന്നലെ മിഡ് & സ്‌മോൾ ക്യാപ് സെക്ടറുകൾ 1.6%വും, 2.9%വും മുന്നേറ്റം കുറിച്ചതും നിക്ഷേപകർക്ക് അനുകൂലമായി. 

ഇന്നലെയും 17550 പോയിന്റനടുത്ത് പിന്തുണ കരസ്ഥമാക്കിയ നിഫ്റ്റി ബജറ്റ് പിന്തുണയിൽ 17800 പോയിന്റിലെ കടമ്പ കടന്നാൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു. 17570 പോയിന്റിലും 17500 പോയിന്റിലുമാണ് നിഫ്റ്റിയുടെ ഇന്നത്തെ സപ്പോർട്ടുകൾ. 17720 പോയിന്റ് പിന്നിട്ടാൽ 17780 പോയിന്റിലും 17860 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. 

ബാങ്ക് നിഫ്റ്റി 

ഇന്നലെ 268 പോയിന്റുകൾ മുന്നേറി 40655 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ ആദ്യ സപ്പോർട്ടുകൾ  പോയിന്റിലും 40100 പോയിന്റിലുമാണ്. 40800 പോയിന്റ് പിന്നിട്ടാൽ 40980 പോയിന്റിലും 41200 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ.  

 അവസാന  സമ്പൂർണ ബഡ്‌ജറ്റ്‌

ഇന്ന് നടക്കുന്ന രണ്ടാം മോഡി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് 2024 മെയ് മാസത്തിൽ നടക്കാനിരിക്കുന്ന പൊതു തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ കൊണ്ട് നിറഞ്ഞേക്കാമെന്ന് വിപണി കരുതുന്നു. ഡിഫൻസ്, ഇൻഫ്രാ, റെയിൽ മേഖലകളിലെ ചെലവിടലുകളും, കയറ്റുമതിയും, ഉല്പാദനവും പ്രോത്സാഹിക്കപ്പിക്കുന്ന നടപടികളും ബജറ്റിൽ പ്രതീക്ഷിക്കുന്നു. 

റിസൾട്ടുകൾ 

അശോക് ലൈലാൻഡ്, ടാറ്റ കെമിക്കൽസ്, ബ്രിട്ടാനിയ, ജൂബിലന്റ് ഫുഡ്, റെയ്മണ്ട്, അജന്ത ഫാർമ, ഹിന്ദ് കോപ്പർ, രാംകോ സിസ്റ്റംസ്, ഐഡിഎഫ്സി, യൂടിഐ അസെറ്റ് മാനേജ്‌മെന്റ്, ക്രോമ്പ്ടൺ, വേൾപൂൾ, സുവാരി അഗ്രോ, മഹിന്ദ്ര ലോജിസ്റ്റിക്സ് മുതലായ കമ്പനികളും ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 

ഇന്നത്തെ അമേരിക്കൻ ഫെഡ് തീരുമാനങ്ങൾക്കൊപ്പം നടക്കുന്ന ഒപെക്ക് യോഗതീരുമാനങ്ങളും ക്രൂഡ് ഓയിലിന് പ്രധാനമാണ്. അമേരിക്കൻ ആവശ്യകത വർദ്ധിച്ചതും, ഡോളർ ക്രമപ്പെട്ടതും ഇന്നലെ ക്രൂഡ് ഓയിലിന് നേരിയ മുന്നേറ്റം നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 85.5 ഡോളറിനും മുകളിലാണ് വ്യാപാരം തുടരുന്നത്.  

സ്വർണം  

അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും താഴോട്ടിറങ്ങി 3.51%ൽ ക്രമപ്പെട്ടത് ഇന്നലെയും സ്വർണത്തിന് മുന്നേറ്റം നൽകി. ഫെഡ് പ്രഖ്യാപനങ്ങളും, ബോണ്ട് യീൽഡ് ചലനങ്ങളും സ്വർണത്തിനും ഇന്ന്  പ്രധാനമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS