ADVERTISEMENT

അമേരിക്കൻ ടെക്ക് റാലിയിൽ നാസ്ഡാക്കും, എസ്&പിയും ഇന്നലെ മുന്നേറിയെകിലും അമേരിക്കൻ ടെക്ക് ഫ്യൂച്ചറുകൾ ഇന്ന് വീഴ്ചയോടെ തുടങ്ങി. ജപ്പാന്റെയും ചൈനയുടെയും  പിഎംഐ ഡേറ്റകൾ മുൻ മാസത്തിൽ നിന്നും മുന്നേറിയത് ജാപ്പനീസ് ചൈനീസ് വിപണികൾക്ക് അനുകൂലമാണ്. എസ്ജിഎക്സ് നിഫ്റ്റി 17697 പോയിന്റിലാണ് വ്യാപാരം തുടരുന്നത്.  

നിരാശപ്പെടുത്തി ബിഗ് ടെക്കുകൾ 

ഫേസ്‌ബുക്കിന്റെ മികച്ച റിസൾട്ട് ഇന്നലെ അമേരിക്കൻ ടെക്ക് റാലിക്ക് വഴിവെച്ചു.അമേരിക്കൻ ഫെഡ് റിസേർവ് പലിശ നിരക്ക് വർദ്ധന 0.25%ലേക്ക് കുറച്ചതും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പിന്നാലെ, യൂറോപ്യൻ സെൻട്രൽ ബാങ്കും അര ശതമാനം നിരക്കുയർത്തൽ നടത്തിയത് ഡോളറിനും,  ബോണ്ട് യീൽഡിനും തിരുത്തൽ നൽകിയതും അമേരിക്കൻ ടെക്ക് റാലിക്ക് പിന്തുണ നൽകി. അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 3.38%ലേക്ക് ഇറങ്ങി. നാസ്ഡാക് 3.25%വും, എസ്&പി 1.47%വും മുന്നേറിയെങ്കിലും ഫിനാൻഷ്യൽ, എനർജി ഓഹരികളുടെ വീഴ്ച ഡൗ ജോൺസിന് ഫ്ലാറ്റ് ക്ലോസിങ് നൽകി. എന്നാൽ ഇന്നലെ അമേരിക്കൻ  വിപണി സമയത്തിന് ശേഷം വന്ന ഗൂഗിൾ, ആപ്പിൾ, ആമസോൺ എന്നീ അമേരിക്കൻ ടെക്ക് ഭീമന്മാരുടെയും ആലിബാബയുടെയും  റിസൾട്ടുകൾ വിപണി പ്രതീക്ഷക്കൊപ്പമെത്താതെ പോയത് അമേരിക്കൻ ടെക്ക് ഫ്യൂച്ചറിന് ഇന്ന് ഒന്നര ശതമാനത്തോളം തിരുത്തൽ നൽകി. 

ജർമനിയുടയും, ഫ്രാൻസിന്റെയും, ബ്രിട്ടന്റെയും, യൂറോ സോണിന്റെയും പിഎംഐ കണക്കുകൾ ഇന്ന് യൂറോപ്യൻ വിപണികൾക്കും. നോൺ ഫാം പേറോൾ കണക്കുകൾ അമേരിക്കൻ വിപണിക്കും പ്രധാനമാണ്. 

നിഫ്റ്റി 

ഇന്നലെയും നഷ്ട തുടക്കത്തിന് ശേഷം അമേരിക്കൻ ടെക്ക് റാലിക്കൊപ്പം മുന്നേറിയ ടെക്ക് ഓഹരികളുടെ പിൻബലത്തിൽ ഇന്ത്യൻ വിപണി ഫ്ലാറ്റ് ക്ളോസിങ് സ്വന്തമാക്കി.എഫ്എംസിജി സെക്ടറിന്റെ റാലിയും ഇന്നലെ ഇന്ത്യൻ വിപണിയെ വീഴ്ചയിൽ നിന്നും താങ്ങി. ബാങ്കിങ്, റിയൽറ്റി, ഓട്ടോ സെക്ടറുകളും ഇന്നലെ നഷ്ടമൊഴിവാക്കി. മിഡ് & സ്‌മോൾ ക്യാപ് സെക്ടറുകളും ഇന്നലെ നേട്ടമുണ്ടാക്കി. 

ഇന്നലെ വീഴ്ചയോടെ തുടങ്ങിയ നിഫ്റ്റി 17445 പോയിന്റിൽ പിന്തുണ നേടിയ ശേഷം 17610 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചു. 17500 പോയിന്റിലും 17440 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്ന നിഫ്റ്റിയുടെ ഡീപ് സപ്പോർട്ട് 17350 പോയിന്റ് മേഖലയിലാണ്. 17650 പോയിന്റ് പിന്നിട്ടാൽ 17700 പോയിന്റിലും 17777 പോയിന്റിലുമാണ് നിഫ്റ്റിയുടെ ആദ്യ റെസിസ്റ്റൻസുകൾ.   

ബാങ്ക് നിഫ്റ്റി 

ഇന്നലെ 156 പോയിന്റുകൾ മുന്നേറി 40669 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്നും 40000 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 39760 പോയിന്റിൽ പിന്തുണ പ്രതീക്ഷിക്കുന്നു. ഇന്നലത്തെ റെസിസ്റ്റൻസായ 40757 പോയിന്റ് പിന്നിട്ടാൽ 41000 ഓയിന്റിലും 41350 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. 

ടെക്ക് പ്രതീക്ഷകൾ 

അമേരിക്കൻ ഫെഡ് നിരക്കുയർത്തലുകളുടെ ക്ഷീണത്തിൽ മുന്നേറ്റം നിഷേധിക്കപ്പെട്ട ഇന്ത്യൻ ടെക്ക് ഓഹരികൾക്ക് അമേരിക്കൻ ഫെഡിന്റെ നയവ്യതിയാനങ്ങൾ പ്രധാനമാണ്. മികച്ച റിസൾട്ടുകൾ പുറത്ത് വിട്ട ഇന്ത്യൻ ടെക്ക് ഓഹരികൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

അദാനിയുടെ കടങ്ങൾ 

അദാനിക്ക് കൊടുത്ത കടങ്ങളുടെ വലുപ്പം ഇന്ത്യൻ ബാങ്കിങ് ഓഹരികളിലും താത്കാലിക വില്പന സമ്മർദ്ദങ്ങൾക്ക് കാരണമായേക്കാം. വലിയ തിരുത്തലുകൾ ബാങ്കിങ് ഓഹരികളിൽ നിക്ഷേപ അവസരമാണ്.  

റിസൾട്ടുകൾ 

എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ഐടിസി, മാരികോ, ടാറ്റ പവർ, ഇൻഡിഗോ, പേടിഎം, എം&എം ഫിനാൻസ്, എഞ്ചിനിയേഴ്‌സ് ഇന്ത്യ, ഇന്ത്യ സിമന്റ്സ്, ജെകെ ടയർ, സൈഡസ് ലൈഫ്, ഇമാമി, ആരതി ഇൻഡസ്ട്രീസ്, നെരോലാക് പെയ്ന്റ്സ്, എൽജി എക്വിപ്മെന്റ്സ്, പ്രാജ്,  മണപ്പുറം, ഇന്റലെക്ട് ഡിസൈൻ, സൺ ടിവി, ഷിപ്പിങ് കോർപറേഷൻ മുതലായ കമ്പനികളും ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.  

എംസിഎക്സ്, അഫ്‌ളെ, അതുൽ ഓട്ടോ, ബിർള കോർപറേഷൻ, ഡാൽമിയ ഭാരത്, ഐപിഎൽ, ഫിനോലക്സ് ഇൻഡസ്ട്രീസ്, റിലാക്‌സോ, സ്കിപ്പർ, റൊസാരി ബയോ ടെക്ക് മുതലായ കമ്പനികൾ നാളെയും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 

ഈ ആഴ്ച നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചേക്കാവുന്ന ക്രൂഡ് ഓയിൽ ചൈനീസ്, ജാപ്പനീസ് പിഎംഐ ഡേറ്റകളുടെ പിൻബലത്തിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു. യൂറോപ്യൻ പിഎംഐ ഡേറ്റകളും ക്രൂഡ് ഓയിലിന് പ്രധാനമാണ്. 

സ്വർണം  

ബോണ്ട് യീൽഡ് വീഴ്ചയിൽ മുന്നേറ്റം തുടർന്ന സ്വർണത്തിന് നോൺ ഫാം പേ റോൾ കണക്കുകൾക്ക് മുന്നോടിയായി തിരിച്ചു കയറിയ ഡോളർ ഇന്നലെ തിരുത്തൽ നൽകി.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com