ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്

HIGHLIGHTS
  • നഷ്ടത്തിലേക്ക് മാറിയ വിപണി ഇന്നലെ വീഴ്ചയുടെ വ്യാപ്തി വർദ്ധിപ്പിച്ചു
market
SHARE

അമേരിക്കൻ-യൂറോപ്യൻ  വിപണികൾ ഇന്നലെയും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കൻ ഫ്യൂച്ചറുകളും ഇന്ന് നേട്ടത്തോടെ വ്യപാരം ആരംഭിച്ചു. 

അമേരിക്കൻ ഫെഡ് നിരക്ക് നാളെ 

ക്രെഡിറ്റ് സ്വിസ്സിനെ യൂബിഎസ് ഏറ്റെടുത്തെങ്കിലും ബോണ്ട് വിപണിയിൽ കൂടുതൽ ആശയക്കുഴപ്പങ്ങൾക്ക് വഴി വെച്ചത് ഇന്നലെ ഏഷ്യൻ ബാങ്കിങ് ഓഹരികൾക്കും സമ്മർദ്ദ കാരണമായി. യൂറോപ്യൻ വിപണികള്‍ ഇന്നലെ വിപണിയുടെ ആരംഭത്തിൽ നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയെങ്കിലും പിന്നീട് ക്രമാനുഗതമായി തിരിച്ചു കയറി നേട്ടം കുറിച്ചു. അമേരിക്കൻ ബോണ്ട് യിൽഡും ഒപ്പം ബാങ്കിങ് ഓഹരികളും തിരിച്ചു കയറിയതും ഇന്നലെ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ അമേരിക്കൻ വിപണിക്കും മികച്ച ക്ളോസിങ് നൽകി. ഡൗ ജോൺസ്‌ 1.20% മുന്നേറ്റം കുറിച്ചപ്പോൾ എസ&പിയും നാസ്ഡാകും ഇന്നലെ 0.89%വും, 0.39%വും വീതം മുന്നേറ്റം നേടി.   

നാളത്തെ ഫെഡ് തീരുമാനങ്ങൾ തന്നെയാണ് ഇനി വിപണിയുടെ ഗതി നിർണയിക്കുന്ന പ്രധാനഘടകം. ഫെഡ് നിരക്ക് വർദ്ധന 0.25%ൽ ഒതുക്കുമെന്ന പ്രതീക്ഷയിലാണ് വിപണിയെങ്കിലും, 0.50% നിരക്ക് വർദ്ധന സൂചന വിപണിക്ക് ശങ്കയാണ്. ജെറോം പവലിന്റെ ഭാവി നിരക്ക് വർദ്ധന സൂചനകൾക്കായി വിപണി കാത്തിരിക്കുകയാണ്. ഇന്നത്തെ ഇസിബി പ്രസിഡന്റ് ലെഗാർദെയുടെയും മറ്റ് ഇസിബി അംഗങ്ങളുടെയും പ്രസംഗങ്ങളും യൂറോപ്യൻ വിപണിക്ക് പ്രധാനമാണ്. 

നിഫ്റ്റി 

അമേരിക്കൻ വിപണിയുടെ വെള്ളിയാഴ്ചത്തെ വീഴ്ചയുടെ ആഘാതത്തിൽ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണിക്ക് ഇന്നലെ നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ശേഷം അമേരിക്കൻ, യൂറോപ്യൻ  ഫ്യൂച്ചറുകൾ നഷ്ടത്തിലേക്ക് മാറിയതും വീഴ്ചയുടെ വ്യാപ്തി വർദ്ധിപ്പിച്ചു. ഇന്ത്യ വിക്സ് 8% വർദ്ധന കുറിച്ച ഇന്നലെ എഫ്എംസിജി സെക്ടർ മാത്രമാണ് പോസിറ്റീവ് ക്ളോസിങ് നേടിയത്. ഐടി, പൊതുമേഖല ബാങ്കുകൾ, റിയൽറ്റി, മെറ്റൽ സെക്ടറുകൾക്കൊപ്പം സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും ഇന്നലെ 1%ൽ കൂടുതൽ നഷ്ടം കുറിച്ചു. 

തിങ്കളാഴ്ച 16828 പോയിന്റ് വരെ വീണ ശേഷം നിഫ്റ്റി തിരിച്ചു കയറി 16988 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചു. 16880 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 17800 പോയിന്റിലും, 17720 പോയിന്റിലുമാണ് നിഫ്റ്റിയുടെ സപ്പോർട്ടുകൾ. 17080 പോയിന്റ് പിന്നിട്ടാൽ 17120 പോയിന്റിലും 17200 പോയിന്റിലും നിഫ്റ്റി റെസിസ്റ്റൻസുകൾ പ്രതീക്ഷിക്കുന്നു. 

ബാങ്ക് നിഫ്റ്റി 

രാജ്യാന്തര ബാങ്കിങ് പ്രശ്നങ്ങൾ ഇന്ത്യൻ ബാങ്കിങ് സെക്ടറിനെയും സാരമായി സ്വാധീനിച്ച ഇന്നലെ ബാങ്ക് നിഫ്റ്റി വീണ്ടും 39000 പോയിന്റിന് താഴെ പോയ ശേഷം തിരിച്ചു കയറി 39361 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചു. 39050 പോയിന്റിലും 38900 പോയിന്റിലും 38700 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ സപ്പോർട്ടുകൾ. 39650 പോയിന്റിലും 36880 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ ആദ്യ റെസിസ്റ്റൻസുകൾ. 40000 പോയിന്റ് പിന്നിട്ടാൽ 40400 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ അടുത്ത പ്രധാന റെസിസ്റ്റൻസ്.  

വീഴുന്ന ഊർജ വില 

ക്രൂഡ് ഓയിൽ വിലയിലെ വീഴ്ച പവർ, സിമെൻറ്, മെറ്റൽ, പെയിന്റ് സെക്ടറുകൾക് നേരിട്ട് അനുകൂലമാണ്. മാനുഫാക്ച്ചറിങ്, ലോജിസ്റ്റിക്സ്, എഫ്എംസിജി, ഏവിയേഷൻ, സെക്ടറുകൾക്കും അനുകൂലമാണ്. ക്രൂഡ് ഓയിൽ വില വീഴ്ച പണപ്പെരുപ്പം കൂടുതൽ ക്രമപ്പെടുത്തിയേക്കാം.

ക്രൂഡ് ഓയിൽ 

ബാങ്കിങ് പ്രതിസന്ധിക്ക് പിന്നാലെ കഴിഞ്ഞ 15 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയ ക്രൂഡ് ഓയിൽ വില ഇന്നലെ ഫെഡ് പ്രതീക്ഷയിൽ 1% തിരിച്ചു കയറി. കൂടാതെ നിരക്ക് വർദ്ധനയിലൂടെ ഫെഡ് റിസേർവ് സാമ്പത്തിക മാന്ദ്യം ലക്ഷ്യമിടുന്ന സാഹചര്യത്തിൽ ഗോൾഡ് മാൻ സാക്‌സ് ക്രൂഡ് ഓയിലിന്റെ 2023ലെയും, 2024ലെയും ലക്ഷ്യങ്ങളിൽ കുറവ് വരുത്തിയതും ക്രൂഡിന് ക്ഷീണമാണ്. 

സ്വർണം @ 2014.90$ 

രാജ്യാന്തര സ്വർണ വില ഇന്നലെ 2000 ഡോളർ കടന്ന്  2014.90$ എന്ന ഉയർന്ന നിരക്ക് നേടിയെങ്കിലും 2022 മാർച്ച് 10 ന് കുറിച്ച 2015.10$  എന്ന റെക്കോർഡ് മറികടക്കാതെ തിരിച്ചിറങ്ങി 1980 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു. ബോണ്ട് യീൽഡ് തിരിച്ചു കയറിയതാണ് സ്വർണത്തിൽ ലാഭമെടുക്കലിന് കാരണമായത്. 

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

നാളത്തെ ഫെഡ് തീരുമാനങ്ങളും ബോണ്ട് യീൽഡിന്റെ സഞ്ചാരങ്ങളുമായിരിക്കും ഇനി സ്വർണത്തിന്റെയും ഗതി നിർണയിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS