ADVERTISEMENT

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡെറ്റ് മ്യൂച്വൽ ഫണ്ടുകളുടെ  ഇൻഡെക്സേഷൻ ആനുകൂല്യം  നിർത്തലാക്കുന്നതായി സർക്കാർ  പ്രഖ്യാപിച്ചത്.   പണപ്പെരുപ്പ നിരക്ക് കണക്കിലെടുത്ത് അതിനെ തട്ടി കിഴിച്ച് ,  ലഭിച്ച ആദായത്തിന്  മുകളിൽ മാത്രം നികുതി ചുമത്തുന്നതിനെയാണ്  ഇൻഡെക്‌സേഷൻ എന്ന് പറയുന്നത്. ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിലെ ഈ നിയമ മാറ്റം ധനകാര്യ ബില്ലാക്കി പാർലമെന്റിൽ പാസാക്കുകയും ചെയ്തു. മാർച്ച് 31 വരെയുള്ള  നിക്ഷേപങ്ങൾക്ക്  പഴയ ചട്ടങ്ങൾ അനുസരിച്ച് ഇൻഡെക്സേഷൻ ലഭിക്കും.  എന്നാൽ ഏപ്രിൽ ഒന്നു മുതൽ പുതിയ നിക്ഷേപത്തിന് സ്ലാബ് അനുസരിച്ചാവും നികുതി ചുമത്തുക.  

 

ബാങ്ക് നിക്ഷേപങ്ങൾ ആകർഷകമാവും

 

1. പണപ്പെരുപ്പത്തെ മറികടക്കാനും  സുരക്ഷിതമായ വരുമാനം നേടുന്നതിനും  ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് പകരം ഡെറ്റ് മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിച്ചിരുന്നവരെയാണ് പുതിയ നിയമം ഏറ്റവും ബാധിക്കുക.

2.  പുതിയ നിയമം വന്നതോടെ ഡെറ്റ് മ്യൂച്വൽ ഫണ്ടുകളേക്കാൾ  ബാങ്ക് നിക്ഷേപങ്ങൾ കൂടുതൽ ആകർഷകമാകും.

3. ഡെറ്റ് മ്യൂച്വൽ ഫണ്ട് വിദഗ്‌ധരുടെ  വരുമാനത്തെ ബാധിക്കും.

4. ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ നടത്തിയിരുന്ന കമ്പനികളെയും ഇത് പരോക്ഷമായി ബാധിക്കും.

5. കോർപ്പറേറ്റ് ബോണ്ട് വിപണിയെയും ഇത് ബാധിക്കും.(ഡെറ്റ് മ്യൂച്ചൽ ഫണ്ടുകളിൽ നിന്നും കമ്പനികൾ കൂടുതൽ കടമെടുപ്പ് നടത്തിയിരുന്നു.)

6.  കേന്ദ്ര സർക്കാർ ഇറക്കുന്ന ഭാരത് ബോണ്ട് പോലുള്ളവയുടെ ഡിമാന്റിനെയും പുതിയ നിയമം മോശമായി ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.

 

English Summary: Debt Mutual Funds Are No Longer More Tax Efficient Than Bank Fds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com