ADVERTISEMENT

ഓഹരി വിപണിയിൽ ചെറുകിട നിക്ഷേപകരുടെ കൊഴിഞ്ഞുപോകൽ തുടരുന്നു. കഴിഞ്ഞ 9 മാസത്തിനുള്ളിൽ 50 ലക്ഷം ചെറുകിട നിക്ഷേപകരാണ് ഓഹരി വിപണിയിൽ ഇടപാട് നിർത്തിയത്. മഹാമാരിയുടെ സമയത്തു വീട്ടിലിരുന്നു ജോലി ചെയ്യാൻ സാധിച്ചിരുന്നതിനാൽ ചെറുപ്പക്കാർ പലരും ഓഹരി വ്യാപാരത്തില്‍ ജോലിയുടെ കൂടെ ഒരു കൈ നോക്കിയിരുന്നു. ചെറുകിട നിക്ഷേപകരുടെ എണ്ണം കൂടിയതോടെ ഓഹരി വിപണിയും 2021 - 22 വർഷങ്ങളിൽ നല്ല നേട്ടം നൽകിയിരുന്നു.

പണം മ്യൂച്ചൽ ഫണ്ടുകളിലേക്ക്

എന്നാൽ അതിനു ശേഷം ഓഫീസുകളിൽ തിരിച്ചു ജോലിക്ക് കയറേണ്ടി വന്നതും ഓഹരി വിപണയിൽ നഷ്ടം വന്നതും  പല ചെറുകിട  നിക്ഷേപകരെയും ഓഹരി വ്യാപാരം തുടരാൻ പ്രേരിപ്പിച്ചില്ല. പുതിയ ഡീമാറ്റ് അക്കൗണ്ടുകൾ തുടങ്ങുന്നുണ്ടെങ്കിലും നിലവിലുള്ള ഉപഭോക്താക്കളുടെ വ്യാപാരം പച്ചപിടിക്കാത്തതു ഓഹരികളുടെ മൊത്തത്തിലുള്ള വിറ്റുവരവ് കുറച്ചിട്ടുണ്ട്. എന്നാൽ ഓഹരികളിൽ വിൽക്കൽ  വാങ്ങൽ കുറഞ്ഞെങ്കിലും ആ പണം മ്യൂച്ചൽ ഫണ്ടുകളിലേക്ക് വഴി മാറി ഒഴുകുന്ന പ്രവണത ഇപ്പോൾ കാണുന്നുണ്ട്. 

English Summary : Retail Investors Lost Their Interest in Share Market

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com