ഓഹരി വിപണിയെ താങ്ങാൻ ഇനി ഇന്ത്യക്കാരുടെ കൈകളോ

Mail This Article
വിദേശ നിക്ഷേപകർ വിചാരിച്ചാൽ ഇന്ത്യൻ ഓഹരി വിപണി ഉയരുകയും, താഴുകയും ചെയ്യുന്ന പ്രവണത ഇനി ഉണ്ടാകില്ലേ? ഇല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാരണം കമ്പനികളും മറ്റും കൈയാളുന്ന വിഹിതമൊഴിവാക്കിയാൽ ഇന്ത്യൻ ഓഹരി വിപണിയുടെ 25 ശതമാനവും ഇപ്പോൾ ഇന്ത്യക്കാരുടെ കൈകളിലാണ്.
ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും, വലിയ സമ്പന്ന നിക്ഷേപകരും, ചെറുകിടക്കാരും ചേർന്ന ഈ 25 ശതമാനത്തിന് ഓഹരി വിപണിയില്‍ സ്വാധീനം ചെലുത്താനാകുമെന്നാണ് കരുതുന്നത്. വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞപ്പോഴെല്ലാം ഇന്ത്യയിലെ ആഭ്യന്തര നിക്ഷേപകരും, സ്ഥാപനങ്ങളും ചേർന്ന് ഇന്ത്യൻ ഓഹരി വിപണിയെ താങ്ങി നിർത്തുന്ന പ്രവണത കോവിഡ് കാലം മുതൽക്കേ കാണുന്നതാണ്.
ചെറുകിട നിക്ഷേപകരുടെ ഓഹരി നിക്ഷേപം ദിവസം തോറും വർധിക്കുന്നതോടൊപ്പം മ്യൂച്ചൽ ഫണ്ടുകളുടെ വളർച്ചയും, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി നിക്ഷേപിക്കാൻ താല്പര്യപ്പെടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. ഇതിനിടയ്ക്കാണ് തുടർച്ചയായി ആറാമത്തെ പാദത്തിലും ഇന്ത്യൻ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം കൂടുന്ന കണക്കുകൾ ഇപ്പോൾ പുറത്തു വന്നത്. ഇന്ത്യൻ നിക്ഷേപകരുടെ ഉയർന്ന ഓഹരി പങ്കാളിത്തം, ഒരു ദിവസം കൊണ്ട് രൂപപ്പെട്ടതല്ല മറിച്ച് വർഷങ്ങളായി ക്രമേണ വളർന്നതാണ്.
Engilsh Summary : Importance Of Indian Investors in Share Market is Increasing