ADVERTISEMENT

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ മണപ്പുറം സ്ഥാപനങ്ങളിലെത്തിയത് കമ്പനിയുടെ ബിസിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ടല്ലെന്നും തനിക്കും കുടുംബത്തിനുമെതിരെ ഒരു വ്യക്തി നൽകിയ വിശ്വാസയോഗ്യമല്ലാത്ത കേസുമായി ബന്ധപ്പെട്ടാണെന്നും മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വി പി നന്ദകുമാർ വ്യക്തമാക്കി. തനിക്കെതിരെ വിദ്വേഷമുള്ള വ്യക്തിയാണ് പരാതിക്കാരനെന്നും ഈ കേസ് ഇപ്പോൾ പ്രവർത്തനരഹിതമായ മണപ്പുറം അഗ്രോ ഫാംസ് (മാഗ്രോ) എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഈ സ്ഥാപനത്തിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ടായിരുന്നു പരാതി. 2012 ഫെബ്രുവരി ഒന്ന് വരെ ഈ സ്ഥാപനം 143.85 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചിരുന്നു.  റിസർവ് ബാങ്ക് നിർദേശത്തെ തുടർന്ന് 143.76 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകി. ബാക്കിയുള്ളത് ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്ന 9.25 ലക്ഷം രൂപ മാത്രമാണ്. ഇത് പഞ്ചാബ് നാഷനൽ ബാങ്കിലെ ഒരു എസ്ക്രോ (മൂന്നാം കക്ഷി ഇടനില) അക്കൗണ്ടിൽ തന്നെ ഉണ്ട്. അവകാശികളായ നിക്ഷേപകർക്ക് ഈ അക്കൗണ്ട് മുഖേനയാണ് നിക്ഷേപം തിരിച്ചു നൽകിയിരുന്നത്.

English Summary : Manappuram MD's Clarification on ED Raid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com