ADVERTISEMENT

ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് ബിനാൻസ് ഞായറാഴ്ച ബിറ്റ്‌കോയിൻ പിൻവലിക്കലുകൾ താൽക്കാലികമായി നിർത്തി. ബിറ്റ് കോയിനിൽ വൻതോതിലുള്ള പിൻവലിക്കലുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.

ബിറ്റ്‌കോയിന്റെ നെറ്റ്‌വർക്കിനെ ബാധിക്കുന്ന 'സമ്മർദ്ദങ്ങൾ ' കാരണമാണ് ഇത് നിർത്തിവെച്ചത് എന്നാണ് വിശദീകരണം. ബിറ്റ്കോയിൻ പിൻവലിക്കൽ പുനരാരംഭിച്ചതായി ബിനാൻസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇന്നലെ വീണ്ടും ഒരു പ്രാവശ്യം കൂടി ബിറ്റ് കോയിൻ വ്യാപാരം നിർത്തിവെക്കേണ്ടതായി വന്നു. സ്‌പോട്ട് ട്രേഡിങിനെ ബാധിച്ച സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് മാർച്ചിലും നിക്ഷേപങ്ങളും പിൻവലിക്കലുകളും താൽക്കാലികമായി നിർത്തിവച്ചിരുന്നു. സംശയാസ്പദമായ രീതിയിൽ വലിയ അളവിൽ ബിറ്റ് കോയിൻ പിന്‍വലിക്കലുകൾ നടന്നതിനെ തുടർന്നാണ് അന്നും  നിർത്തിവെച്ചത്.

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

tablecrypto

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary : Cryptocurrency Prices in Last Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com