ADVERTISEMENT

അമേരിക്കൻ കടമെടുപ്പ് പരിധിയുയർത്തൽ ചർച്ച വീണ്ടും നീളുന്ന പശ്ചാത്തലത്തിൽ അമേരിക്കൻ വിപണി വീണത് ഇന്ന് ഇന്ത്യൻ വിപണിക്ക് നഷ്ടത്തുടക്കം നൽകിയെങ്കിലും വിപണി നേട്ടത്തിലാണ് അവസാനിച്ചത് 

നിഫ്റ്റി 17 പോയിന്റുയർന്ന് 18314 പോയിന്റിൽ അവസാനിച്ചത് വിപണിക്ക് പ്രതീക്ഷയാണ്. സെൻസെക്സ് 123 പോയിന്റ് നേട്ടത്തിൽ 62027 പോയിന്റിലാണ് അവസാനിച്ചത്. നാളത്തെ കർണാടക തെരെഞ്ഞെടുപ്പ് ഫലം വിപണിയുടെ ഇന്നത്തെ ചലനങ്ങളെ സ്വാധീനിച്ചിരുന്നു.

കർണാടക തെരഞ്ഞെടുപ്പ് ഫലം 

നാളെ വരുന്ന കർണാടക തെരഞ്ഞെടുപ്പിൽ കേന്ദ്ര ഭരണ കക്ഷിക്ക് തിരിച്ചടിയുണ്ടായാൽ വിപണിയിൽ ഒരു വാങ്ങൽ അവസരം ഉരുത്തിരിഞ്ഞേക്കാം. എക്സിറ്റ് പോളുകൾ കോൺഗ്രസിന് സാധ്യത പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ ബിജെപി മുന്നേറ്റം നേടിയാൽ വിപണിയും നേട്ടമുണ്ടാക്കും.

അമേരിക്കൻ കടമെടുപ്പ് പരിധി

അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ Photo Jim WATSON / AFP
അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ Photo Jim WATSON / AFP

അമേരിക്കൻ കടമെടുപ്പ് പരിധിയിൻമേൽ ബൈഡനും റിപ്പബ്ലിക്കൻ നേതാവ് മക്കാത്തിയും തമ്മിൽ ഇന്ന് നടക്കേണ്ടിയിരുന്ന ചർച്ച നീട്ടി വെച്ചത് വിപണിയിലും പ്രതിസന്ധിക്ക് കാരണമായേക്കാം. കടമെടുപ്പ് പരിധി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് കടുത്ത നിലപാടിൽ തുടരുകയാണ് റിപബ്ലിക്കൻ പാർട്ടി.

ഇന്ന് വിപണി സമയത്തിന് ശേഷം ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പ കണക്കുകൾ പുറത്ത്  വരും.

.ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com