വേൾഡ് കോയിൻ വരുന്നു, കണ്ണുകൾ സ്കാൻ ചെയ്യാൻ സമ്മതിച്ചാൽ സൗജന്യമായി ലഭിക്കും
Mail This Article
ലോകത്തിലെ സമ്പന്നർക്ക് മാത്രമേ ക്രിപ്റ്റോ കറൻസികൾ സ്വന്തമാക്കാൻ സാധിക്കുന്നുള്ളൂ എന്ന സ്ഥിതി വിശേഷം മാറാൻ പോകുകയാണോ? എല്ലാവർക്കും ക്രിപ്റ്റോ കറൻസി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ വേൾഡ് കോയിൻ എന്നൊരു സ്റ്റാർട്ടപ്പ് വിപണിയിലേക്ക് എത്തുന്നുണ്ട്. റജിസ്ട്രേഷന്റെ സമയത്ത് കണ്ണുകൾ സ്കാൻ ചെയ്യാൻ സമ്മതിക്കണം എന്നുള്ളത് ഇതിലെ ഒരു വ്യവസ്ഥയാണ്. ഉപയോക്താക്കൾ മനുഷ്യരാണെന്ന് തെളിയിക്കാനും "സ്വകാര്യതയിലേക്ക് കടന്നുകയറാതെ" അവരുടെ ഐഡന്റിറ്റി പരിശോധിക്കാനും സ്കാൻ ആവശ്യമാണെന്ന് വേൾഡ്കോയിൻ പറയുന്നു. ആഗോള ഐഡന്റിറ്റിയും സാമ്പത്തിക ശൃംഖലയും സൃഷ്ടിക്കുക എന്നതാണ് വേൾഡ്കോയിന് പിന്നിലെ ലക്ഷ്യം. അസമത്വം കുറക്കുക, എല്ലാവര്‍ക്കും അടിസ്ഥാന വരുമാനം ലഭ്യമാക്കുക എന്നീ ഉദേശങ്ങളും ഇതിന് പിന്നിലുണ്ട് എന്ന് പറയപ്പെടുന്നു.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
English Summay: Crypto Currency in Last Week