ADVERTISEMENT

എഫ്&ഓ ക്ളോസിങ് ദിനമായിരുന്ന ഇന്നും ഇന്ത്യൻ വിപണി ഒരു ഫ്ലാറ്റ് തുടക്കത്തിന് ശേഷം വീണ്ടും വില്പന സമ്മർദ്ദത്തിൽ അകപ്പെട്ടെങ്കിലും രണ്ട് മണിയോടെ ആരംഭിച്ച ഷോർട്ട് കവറിങ്ങിന്റെ പിൻബലത്തിൽ തിരിച്ചു കയറി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്കിങ് സെക്ടർ നഷ്ടം നികത്തിയതും, അദാനിയും, റിലയൻസും തിരിച്ചു കയറിയതും, ഐടിസിയുടെയും ഭാരതി എയര്ടെല്ലിന്റെയും മുന്നേറ്റവും ഇന്ത്യൻ വിപണിയുടെ തിരിച്ചു കയറ്റത്തിന് പിന്തുണ നൽകി. അമേരിക്കൻ ഫ്യൂച്ചറുകളുടെ മുന്നേറ്റവും, നഷ്ടത്തിൽ ആരംഭിച്ച ശേഷം യൂറോപ്യൻ സൂചികകൾ തിരിച്ചു കയറിയതും ഇന്ത്യൻ വിപണിക്ക് എഫ്&ഓ ക്ളോസിങ് ദിനത്തിൽ അനുകൂലമായി. 

നിഫ്റ്റി & ബാങ്ക് നിഫ്റ്റി 

ഇന്ന് സോഫ്റ്റ് ഓപ്പണിങ് നടത്തിയ ശേഷം 18200 പോയിന്റിലെ പിന്തുണ നേടി തിരിച്ചു കയറി 35 പോയിന്റ് നേട്ടത്തോടെ 18321 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി നാളെയും 18240 പോയിന്റിലും 18180 പോയിന്റിലും ആദ്യ പിന്തുണകൾ പ്രതീക്ഷിക്കുന്നു. 18380 പോയിന്റ് പിന്നിട്ടാൽ 18420 പോയിന്റിലും 18480 പോയിന്റിലും നിഫ്റ്റി വില്പന സമ്മർദ്ദം നേരിട്ടേക്കാം. 

എച്ച്ഡിഎഫ്സി ബാങ്കിന്റെ സമ്മർദ്ദത്തിൽ വീണ ബാങ്ക് നിഫ്റ്റിക്ക് കൊട്ടക് ബാങ്കിന്റെയും ആക്സിസ് ബാങ്കിന്റെയും മുന്നേറ്റവും, എച്ച്ഡിഎഫ്സി ബാങ്ക് അടക്കമുള്ള ബാങ്കുകളിൽ അവസാന മണിക്കൂറിൽ വന്ന വാങ്ങലും അനുകൂലമായി.43390 പോയിന്റ് വരെ വീണ ശേഷം തിരിച്ചു കയറി 43681 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 43600 പോയിന്റിലും, 43400 പോയിന്റിലും പിന്തുണകൾ സ്വന്തമാക്കിയേക്കാം. 43980 പോയിന്റിലും 44100 പോയന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ ആദ്യ റെസിസ്റ്റൻസുകൾ. 

അമേരിക്കൻ കട'ക്കെണി’

അമേരിക്കയുടെ കട പരിധി ഉയർത്തുന്നത്തിനായുള്ള ചർച്ചകൾ എങ്ങുമെത്താതെ നിൽക്കുന്ന പശ്ചാത്തലത്തിൽ റേറ്റിങ് ഏജൻസികൾ അമേരിക്കയുടെ റേറ്റിങ് കുറക്കുമെന്ന ഭീഷണിയുമായി രംഗത്ത് വന്നു കഴിഞ്ഞതും വിപണി പരിഗണിച്ചേക്കാം. ഈ ആഴ്ചാവസാനത്തിൽ അമേരിക്കൻ ഭരണ-പ്രതിപക്ഷ കക്ഷികൾ ധാരണയിലെത്തിയേക്കാമെന്ന പ്രതീക്ഷയിലാണ് വിപണി. അമേരിക്കൻ സർക്കാരിന്റെ തിരിച്ചടവുകൾ മുടങ്ങുന്നത് വിപണിയിലും വലിയ തിരിച്ചടികൾക്ക് കാരണമാകും. 

എൻ വിഡിയയുടെ മികച്ച റിസൾട്ടിന്റെ പിൻബലത്തിൽ അമേരിക്കൻ ടേക് ഫ്യൂച്ചറുകൾ രണ്ട് ശതമാനത്തിനടുത്ത് മുന്നേറിയത് വിപണിയിൽ ലാഭമെടുക്കലിനുള്ള അവസരമായേക്കാം. അമേരിക്കൻ 10വർഷ ബോണ്ട് യീൽഡ് 3.8%നടുത്തേക്ക് മുന്നേറിക്കഴിഞ്ഞു. എനർജി, ഫിനാൻഷ്യൽ സെക്ടറുകളും സമ്മർദ്ദത്തിലാണ്.    

ഫെഡ് മിനുട്സ് 

ഇന്നലെ വന്ന അമേരിക്കൻ ഫെഡിന്റെ കഴിഞ്ഞ യോഗത്തിന്റെ മിനുട്സ് പ്രകാരം ഫെഡ് നിരക്കുയർത്തൽ സംബന്ധിച്ച് ഫെഡ് അംഗങ്ങൾ തമ്മിൽ അഭിപ്രായ ഏകീകരണമില്ല എന്നത് ഇനി വരാനിരിക്കുന്ന അമേരിക്കൻ സാമ്പത്തിക വിവര കണക്കുകളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഇന്നത്തെ അമേരിക്കൻ ജിഡിപി കണക്കുകളും, ജോബ് ഡേറ്റയും, നാളത്തെ പിസിഇ ഡേറ്റയും വിപണിക്ക് വളരെ പ്രധാനമാണ്. 

ക്രൂഡ് ഓയിൽ 

സൗദിയുടെ ഉല്പാദന നിയന്ത്രണ ഭീഷണിയിൽ വീണ്ടും മുന്നേറിയ ക്രൂഡ് ഓയിൽ വില റഷ്യ ഒപെകിന്റെ ഭീഷണിയെ തള്ളിക്കളഞ്ഞതോടെ വീണ്ടും വീണു. 76 ഡോളറിൽ തുടരുന്ന ബ്രെന്റ് ക്രൂഡിന് അമേരിക്കൻ ഡെബ്റ്റ് സീലിങ് ചർച്ചകളും, ഫെഡ് ‘’ഫിയറും’’ സ്വാധീനിച്ചേക്കാം 

അദാനി ഓഹരികൾ 

ഇന്നലെയും ഇന്നും ‘ആരോഗ്യപരമായ’ ലാഭമെടുക്കൽ നേരിട്ട അദാനി ഓഹരികളും ഇന്ന് തിരിച്ചു വരവ് നടത്തിയതും ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിൽ വ്യക്തമായ സാധീനം ചെലുത്തി. 

നാളത്തെ റിസൾട്ടുകൾ 

ഓഎൻജിസി, ഭെൽ, ബിഇഎംഎൽ, എം&എം,സൺ ഫാർമ, ഗ്രാസിം, നൗക്രി, ചമ്പൽ ഫെർട്ടിലൈസർ, പിഎൻ സി ഇൻഫ്രാ, എൻസിസി , ഐയോൺ എക്സ്ചേഞ്ച്, ആസ്ട്ര മൈക്രോ, ആർഎസ്ഡബ്ലിയുഎം, രേണുക, ടിസിപിഎൽ, സാൽ ഓട്ടോ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com