ADVERTISEMENT

സെബിയിൽ റജിസ്‌ട്രേഷൻ ഇല്ലാതെ നിക്ഷേപ ഉപദേശക സേവനങ്ങൾ നൽകുന്നുവെന്ന പരാതിയെത്തുടർന്ന് ഫിൻഫ്‌ളുവൻസർ പിആർ സുന്ദറും അദ്ദേഹത്തിന്റെ കമ്പനിയായ മാൻസൺ കൺസൾട്ടിങും കമ്പനിയുടെ കോ-പ്രൊമോട്ടർ മംഗയാർക്കരശി സുന്ദറും സെബിയുമായി  ഒത്തുതീർപ്പുണ്ടാക്കുകയും ഉപദേശക ഫീസ് തിരികെ നൽകാൻ സമ്മതിക്കുകയും ചെയ്തു. ഉപദേശക സേവനങ്ങളിൽ നിന്ന് ലഭിക്കുന്ന ലാഭവും ലാഭത്തിന്റെ പലിശയും ഉൾപ്പെടെ ആറ് കോടിയിലധികം രൂപ  ഇവർക്ക് സെബിയിൽ അടക്കേണ്ടി വരും. ഇതുകൂടാതെ  ഒരു വർഷത്തേക്ക് സെക്യൂരിറ്റികൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യാനും ഇവർക്കാകില്ല.

പി ആർ സുന്ദർ ബ്ലോഗ്സ്പോട്ട് എന്ന വെബ്സൈറ്റിലൂടെ നിക്ഷേപത്തിന്  വിവിധ പാക്കേജുകൾ ഉണ്ടാക്കി ഉപദേശം കൊടുത്ത സുന്ദറിനും കൂട്ടാളികൾക്കും എതിരെ പല പരാതികളും മുൻപും ഉയർന്നിരുന്നു. 2007ൽ ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ച അദ്ദേഹത്തിന് ട്വിറ്ററിൽ അഞ്ച് ലക്ഷത്തോളം ഫോളോവേഴ്‌സുണ്ട്. ലക്ഷക്കണക്കിന് വ്യൂസുള്ള  യൂട്യൂബ് ചാനലിൽ ഓപ്‌ഷൻ ട്രേഡിങിന്റെ വിശദീകരണ വീഡിയോകൾ അദ്ദേഹം പതിവായി അപ്‌ലോഡ് ചെയ്യുമായിരുന്നു.

വ്യാപാരത്തിൽ നിന്നും മറ്റ് സംരംഭങ്ങളിൽ നിന്നും കഴിഞ്ഞ വർഷം 20 കോടി രൂപ ലാഭം നേടിയെന്ന് ഇവർ അവകാശപ്പെട്ടിരുന്നു. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ കാഴ്ചക്കാരുമായി പങ്കുവെക്കാറുണ്ടായിരുന്നു. എന്നാൽ ലാഭമുള്ള ഡീലുകൾ പങ്കുവെക്കുകയും, നഷ്ടമുള്ളവ കാണിക്കാതിരിക്കുകയും ചെയ്യുന്നതായിരുന്നു രീതി.  റജിസ്റ്റർ ചെയ്യാത്ത നിക്ഷേപ ഉപദേശകരുടെ പരിശോധനയിലാണ് സുന്ദർ കുടുങ്ങിയത്. യൂട്യൂബിൽ വരുന്ന വിഡിയോകളിൽ ആകൃഷ്ടരായി നിക്ഷേപം നടത്തരുതെന്ന് സെബി പലപ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും, ഫിൻഫ്ലുൻസർ വീഡിയോകളിൽ പല സാധാരണക്കാരും വിശ്വസിച്ചു; നിക്ഷേപിക്കാനും, വ്യാപാരം ചെയ്യുവാനുമുള്ള ഓഹരികൾ തെരഞ്ഞെടുത്തു പണം കളയാറുണ്ട്. 

English Summary : Finfluencer Fined for Investment fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com