തീമാറ്റിക് ഫണ്ട്; മാറുന്ന സാഹചര്യത്തിനനുസരിച്ച് നേട്ടം

HIGHLIGHTS
  • സാഹചര്യത്തിനനുസരിച്ചുള്ള വില ചാഞ്ചാട്ടം അവസരമാക്കാനും പ്രയോജനപ്പെടുത്താനും തീമാറ്റിക് ഫണ്ടുകൾ മികച്ചതാണ്
Share-Funding
Image: Koto Amatsukami/shutterstock
SHARE

ഏതാനും മാസങ്ങൾക്ക് മുൻപ്, സെമി കണ്ടക്ടറുകളുടെ ക്ഷാമം മൂലം ഓട്ടമൊബീൽ വ്യവസായം സമ്മർദത്തിലായിരുന്നു. അതിനുശേഷം ഐടി, ഫാർമ മേഖലകളും പ്രതിസന്ധി നേരിട്ടു. സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് ഓരോ മേഖലയിലും അനുകൂലമോ പ്രതികൂലമോ ആയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നതിന്റെ ഉദാഹരണങ്ങളാണിവ.  2020 ലെ കോവിഡ്‌കാല തിരുത്തലിൽ ഓഹരി വിപണിയിൽ എത്തിയ നിക്ഷേപകർക്ക് ഒന്നിനുപിറകെ ഒന്നായി വലിയ വെല്ലുവിളികൾ നേരിടേണ്ടി‌വന്നു. റഷ്യ-യുക്രെയ്ൻ സംഘർഷ ത്തിനുശേഷം യുഎസ്, യൂറോപ്യൻ ബാങ്കുകളിലെ പ്രശ്‌നങ്ങൾ ആഗോള വിപണികളിൽ മറ്റൊരു തിരുത്തലിന് കാരണമായി.

പക്ഷേ, ഇത്തരം സാഹചര്യങ്ങൾ അവസരമായി കണ്ട് പ്രയോജനപ്പെടുത്താൻ നിക്ഷേപകർക്കു കഴിയണം. ഉദാഹരണത്തിന്, ഒരു പ്രത്യേക മേഖല സമ്മർദത്തിലായിരിക്കുമ്പോൾ, അതിലെ ഓഹരി വിലകൾ ഇടിയും. ആ സമയത്ത് ആ മേഖലയിലെ മികച്ച ഓഹരികൾ കുറഞ്ഞ വിലയ്ക്കു ലഭ്യമാകും. അപ്പോൾ വാങ്ങുക എന്നതാണു ശരിയായ നിക്ഷേപ തന്ത്രം. എന്നാൽ, ഇത് അത്ര ലളിതമല്ല. പ്രത്യേകിച്ച് ചെറുകിട നിക്ഷേപകർക്ക്. കാരണം, അവരുടെ പരിമിതമായ അറിവും വൈദഗ്ധ്യവും വച്ച് ഇത്തരം കാര്യങ്ങൾ ആദ്യം കണ്ടെത്താനും ശരിയായ വിലയിരുത്തൽ നടത്താനും ബുദ്ധിമുട്ടാണ്. കാര്യങ്ങളൊക്കെ അറിഞ്ഞ് എത്തുമ്പോഴേക്കും സാഹചര്യങ്ങൾ മാറിയിരിക്കും. അതുകൊണ്ട്, അനുകൂല സാഹചര്യം സമയത്ത് ഉപയോഗപ്പെടുത്താനാകില്ല .ഇവിടെയാണ് തീമാറ്റിക് ഫണ്ടുകളുടെ റോൾ.

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ വർഗീകരണം അനുസരിച്ച് ഇക്വിറ്റി ഫണ്ടുകളിലെ ഒരു വിഭാഗമാണ് തീമാറ്റിക് ഫണ്ടുകൾ. ഇത്തരം ഫണ്ടുകൾ മൊത്തം ആസ്തിയുടെ 80% എങ്കിലും ഒരു നിർദിഷ്ട തീമിൽ അല്ലെങ്കിൽ പ്രത്യേക സെക്ടറിലാകും നിക്ഷേപിക്കുക. ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്വൽ ഫണ്ടിന്റെ ഇന്ത്യൻ ഓപ്പർച്യൂണിറ്റീസ് ഫണ്ട് ഉദാഹരണമായി എടുക്കാം. ഇത് പ്രത്യേക സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള തീമാറ്റിക് ഫണ്ടാണ്.

Share-Market

പ്രത്യേക തീം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഭൗമ-രാഷ്ട്രീയ മേഖലയിലെ മാറ്റങ്ങൾ, സാമൂഹിക-സാമ്പത്തിക സംഭവങ്ങൾ,, കോർപറേറ്റ് മേഖലയിലെ പുനർനിർമാണം, സർക്കാർ നയങ്ങൾ, കമ്പനി, മേഖല അഭിമുഖീകരിക്കുന്ന താല്‍ക്കാലിക വെല്ലുവിളികൾ തുടങ്ങിയവയൊക്കെയാകാം. തീമാറ്റിക് ഫണ്ടിൽ നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല മാർഗം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) ആണ്. കാരണം, സാഹചര്യങ്ങൾ അനുദിനം മാറുന്നതിനാൽ മികച്ച ഫണ്ട് മാനേജർമാർക്ക് വിവിധ മേഖലകളിൽ അവസരങ്ങൾ കണ്ടെത്താനും അതനുസരിച്ചു നീങ്ങാനും നേട്ടമുണ്ടാക്കാനും കഴിയും. സാഹചര്യം മാറുന്നതനുസരിച്ച് ഫണ്ടിന്റെ വിലയിലും ചാഞ്ചാട്ടമുണ്ടാകും. അതിനാൽ എസ്ഐപിയിൽ ശരാശരി കുറഞ്ഞ വാങ്ങിയ വില (‌റുപ്പി കോസ്റ്റ് ആവറേജിങ്) ഉറപ്പാക്കാനും ദീർഘകാലാടിസ്ഥാനത്തിൽ മികച്ച നേട്ടം ഉറപ്പാക്കാനും സാധിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS