ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഓഹരിവിപണിയും: ബുധനാഴ്ച പാലായില്‍ സെമിനാർ
Mail This Article
ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ വരവ് ഓഹരിവിപണിയിലെ നിക്ഷേപകർക്ക് എങ്ങനെ ഗുണകരമാക്കാമെന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാർ ബുധനാഴ്ച (സെപ്റ്റംബർ 6) പാലായില്‍ നടക്കും. ഡപ്പോസിറ്ററിയായ എന്‍.എസ്.ഡി.എല്ലും കോട്ടക് ഷെയർവെല്‍ത്തും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സണ്‍സ്റ്റാർ ഹോട്ടലില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ആറര വരെയാണ് ക്ളാസ്. ഷെയർവെല്‍ത്ത് സെക്യൂരിറ്റിസ് മാനേജിങ് ഡയറക്ടറും സെബി റജിസ്ട്രേഡ് റിസർച്ച് അനലിസ്റ്റുമായ രാമകൃഷ്ണന്‍ ടി. ബി (റാംകി) യാണ് ക്ളാസ് നയിക്കുന്നത്. ഏതെല്ലാം കമ്പനികള്‍ക്കാണ് എ.ഐ കൊണ്ട് നേട്ടമുണ്ടാവുക, നിക്ഷേപശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്നിവ ചർച്ച ചെയ്യും. പരിപാടിയില്‍ പങ്കെടുക്കുന്നവർക്ക് വരിസംഖ്യയില്‍ കിഴിവോടെ മനോരമ സമ്പാദ്യം വരിക്കാരുമാവാം. റജിസ്റ്റർ ചെയ്യാന്‍ വിളിക്കുക, 9072001438
English Summary : Sharewealth AI and Share Market Seminar in Pala