ADVERTISEMENT

വിപണിയില്‍ മധുരം പകരാന്‍ സ്നാക്ക് കമ്പനി ബിക്കാനർവാല വരുന്നു. 3000 കോടി രൂപ പ്രതിവർഷം വരുമാനമുള്ള കമ്പനിയാണ് ബിക്കാനർവാല.  മൂന്നു വർഷത്തിനുള്ളില്‍ ലിസ്റ്റിങ് നടത്തുമെന്നാണ് കമ്പനി മാനേജ്മെന്‍റ് പറയുന്നത്. 

ഇതിന് മുന്നോടിയായി പ്രൈവറ്റ് ഇക്വിറ്റി കൊണ്ടുവരാനുള്ള ശ്രമം കമ്പനി ആരംഭിച്ചു. ബിക്കാനോയെന്ന ബ്രാൻഡിലാണ് ഇവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുന്നത്. രസഗുള, ഗുലാബ്ജാമുന്‍, രസ്മലായ്, കാജു കട് ലി, ലഡു, പേഡ, ബർഫി തുടങ്ങിയവയാണ് പ്രധാന പലഹാരങ്ങള്‍. റസ്റ്റൊറന്‍റ് പരിപാടിയുമുണ്ട്. ഉത്തരേന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാൻഡാണിത്. 

തുടക്കം

1905 ലാണ് കമ്പനി തുടങ്ങിയത്. തുടക്കം രാജസ്ഥാനിലായിരുന്നുവെങ്കിലും പിന്നീട് ഡല്‍ഹിയായി കേന്ദ്രം. അഗർവാള്‍ കുടുംബമാണ് കമ്പനിയുടെ ഉടമസ്ഥർ. 70 വയസുള്ള ശ്യാംസുന്ദർ അഗർവാളിന്‍റെ നേതൃത്വത്തിലാണ് കമ്പനി പുതിയ ഉയരങ്ങളിലേക്ക് എത്തുന്നത്. പ്രതിവർഷം 20 ശതമാനം വീതം വളർച്ച നിലവില്‍ കമ്പനി നേടുന്നുണ്ട്. 

2030 ഓടെ പതിനായിരം കോടി രൂപയുടെ വരുമാനം നേടാനാണ് കമ്പനി ശ്രമിക്കുന്നത്. പുതിയ പ്ളാന്‍റുകള്‍ക്കായി വലിയ നിക്ഷേപമാണ് കമ്പനി നടത്തിയിരിക്കുന്നത്. 

ഡയറി മേഖലയിലേക്കും

ഇതിന് പുറമെ, ബ്രാൻഡഡ് സ്പൈസസ് മേഖലയിലേക്ക് കൂടി കമ്പനി പ്രവേശിക്കുകയാണ്. ഡയറി മേഖലയിലേക്ക് കൂടി കടന്നു കയറാനായി വലിയ സന്നാഹങ്ങളും കമ്പനി ഒരുക്കുന്നുണ്ട്. ഇതിന്‍റെ ലക്ഷ്യം തന്നെ ബാക്ക് വാർഡ് ഇന്‍റഗ്രേഷനാണ്. കാരണം, മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നതിന് പാല്‍ പുറത്തുനിന്നു വാങ്ങുകയാണ്. സ്വന്തമായി പാലുണ്ടെങ്കില്‍ ചെലവ് ഗണ്യമായി കുറയ്ക്കാമല്ലോ. 

165 ക്വിക്ക് സർവീസ് റസ്റ്റൊറന്‍റ് ഒൗട്ട്ലെറ്റുകളാണ് നിലവിലുള്ളത്. ഇതില്‍ 30 എണ്ണം അമേരിക്ക, കാനഡ, സിംഗപ്പൂർ എന്നിവിടങ്ങളിലാണ്. 2030 ല്‍ ഇത് 600 ആക്കാനാണ് പരിപാടിയെന്ന് ശ്യാംസുന്ദർ പറയുന്നു. 

പാക്കേജ്ഡ് സ്നാക്ക് നിർമിക്കാനായി 400 കോടി രൂപയുടെ പ്ളാന്‍റാണ് നോയ്ഡയില്‍ തലപൊക്കുന്നത്. ഇതോടെ നിലവിലെ 200 ടണ്‍ സ്നാക്ക്സ് ഒറ്റയടിക്ക് 400 ടണ്ണാവും. ദക്ഷിണേന്ത്യ ലക്ഷ്യമിട്ട് ഹൈദരാബാദില്‍ 50 കോടിരൂപയുടെ ചെറിയൊരു പ്ളാന്‍റും തല പൊക്കുന്നുണ്ട്. 

44,000 കോടി രൂപയുടേതാണ് നിലവില്‍ ഇന്ത്യന്‍ പാക്കേജ്ഡ് സ്നാക്ക്സ് വിപണി. ഇത് 2028 ഓടെ 86,000 കോടി രൂപയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

2022 ല്‍ ഈ മേഖലയില്‍ നിന്ന് ബിക്കാജി ഫുഡ്സ് ഇന്‍റർനാഷണല്‍ എന്ന കമ്പനി ഐ.പി.ഒയുമായി വിപണിയിലെത്തിയിരുന്നു. പ്രശസ്തമായ ഹാല്‍ദിറാം സ്നാക്ക്സ് നിർമിക്കുന്ന കുടുംബത്തില്‍ നിന്ന് വേർപ്പെട്ടു വന്ന ശിവ് രത്തന്‍ അഗർവാളാണ് ബിക്കാജിയുടെ  പ്രമോട്ടർ. ബിക്കാനർവാല കൂടി വിപണിയിലെത്തുമ്പോള്‍ എല്ലാ അർത്ഥത്തിലും മുന്‍നിരക്കാരായ ഹാല്‍ദിറാം ഓഹരിവിപണിയിലെക്കെത്തുമോയെന്ന കൗതുകവും നിലനി‍ല്‍ക്കുന്നു.

English Summary : Bikanervala Planning to Enter into Share Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT