ADVERTISEMENT

ഇന്ത്യൻ ഓഹരി വിപണി നൽകുന്ന മിന്നും നേട്ടം സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിലും വിപണിയെ കുറിച്ചുള്ള അറിവില്ലായ്മയും പേടിയും മൂലം മടിച്ചു നിൽക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഓഹരിയിൽ നേട്ടമുണ്ടാക്കാൻ അറിയേണ്ടതെല്ലാം പഠിക്കാനും ആത്മവിശ്വാസത്തോടെ നിക്ഷേപിച്ച് നേട്ടമെടുക്കാനും മലപ്പുറത്തുകാർക്ക് അവസരമൊരുക്കി സെപ്റ്റംബർ ഒൻപതിന്  ഏകദിന ഓഹരി പഠനക്ലാസ് സംഘടിപ്പിക്കുന്നു.
പ്രമുഖ ബ്രോക്കിങ് സ്ഥാപനമായ ഷെയർവെൽത്ത് സെക്യുരിറ്റീസും മനോരമ സമ്പാദ്യവും ചേർന്ന് സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ ഷെയർവെൽത്ത് എംഡിയും മാനേജിങ് ഡയറക്ടറും സെബി അംഗീകൃത റിസർച്ച് അനലിസ്റ്റുമായ രാമകൃഷ്ണൻ ടിബി(രാംകി) ക്ലാസ് എടുക്കും.  

ഓഹരി നിക്ഷേപത്തെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് സ്വീകരിക്കേണ്ട പുതുപുത്തൻ നിക്ഷേപ തന്ത്രങ്ങൾ വരെ വിശദീകരിക്കുന്ന ക്ലാസിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കാം. മ‍ഞ്ചേരി സെഞ്ച്വറി റെസിഡൻസി   ആൻഡ് കോൺഫറൻസ് ഹാളിൽ രാവിലെ 9.30 മുതൽ വൈകിച്ച് 5.30 വരെ നടക്കുന്ന പരിപാടിയിൽ സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് തുറക്കാനും ഡിസ്ക്കൗണ്ട് നിരക്കിൽ സമ്പാദ്യം വരിക്കാരാകാനും അവസരം ലഭിക്കും. റജിസ്റ്റർ ചെയ്യാനും  കൂടുതൽ വിവരങ്ങൾക്കും 9995319614, 9037501773 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. 

English Summary : Share Investment Awareness Program in Manchery on September 9th

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com