ഓഹരി വിറ്റാൽ ഉടനടി പണം, ഒരു മണിക്കൂറിൽ സെറ്റിൽമെന്റ്

Mail This Article
സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ഓഹരി വിപണിയിലെ വ്യാപാര സെറ്റിൽമെന്റുകൾക്ക് എടുക്കുന്ന സമയം ഗണ്യമായി കുറയ്ക്കാൻ ലക്ഷ്യമിടുന്നു. അതായത് ഒരു മണിക്കൂറിനുള്ളിൽ തന്നെ ട്രേഡുകളുടെ സെറ്റിൽമെന്റ് നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. വ്യാപാരം നടത്തിയശേഷം ഒരു മണിക്കൂറിനുള്ളിൽ നിക്ഷേപകർക്ക് അവരുടെ ഫണ്ടുകളും ഓഹരികളും അക്കൗണ്ടിൽ വന്നിരിക്കും. 2024 മാർച്ചോടെ പ്രാബല്യത്തിൽ വരുന്ന ഈ നീക്കം, സെറ്റിൽമെന്റ് പ്രക്രിയ വേഗത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ മാസം നിക്ഷേപിക്കാവുന്ന മികച്ച ഓഹരി Read more...
സെബി ഒരു മണിക്കൂർ സെറ്റിൽമെന്റ് മാത്രമല്ല തൽക്ഷണ സെറ്റില്‍മെന്റും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. 2024 ഒക്‌ടോബറോടെ തൽക്ഷണ സെറ്റില്മെന്റ് നടപ്പിലായേക്കും. ഇത് നടപ്പിലായാൽ ഇന്ത്യൻ ഓഹരി വിപണിയിലെ ഒരു നാഴിക കല്ലായിരിക്കും അത്.
വ്യാപാരികൾക്കും നിക്ഷേപകർക്കും ഒരുപോലെ ഫണ്ടുകളുടെയും ഓഹരിയുടെയും കൈമാറ്റം പ്രശ്നരഹിതമായി നടക്കും .കൈയ്യിലുള്ള ഓഹരി വിറ്റാൽ പണം ലഭിക്കാൻ കാത്തിരിക്കേണ്ട എന്നതാണ് ഈ മാറ്റങ്ങൾ നടപ്പിലായുള്ള പ്രധാന പ്രയോജനം.
English Summary : Changes in Share Market Settlements