ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും ഓഹരിവിപണിയും: പാലക്കാട് സെമിനാർ

HIGHLIGHTS
  • കോട്ടക് ഷെയർവെല്‍ത്തും ഡപ്പോസിറ്ററിയായ എന്‍.എസ്.ഡി.എല്ലും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടി സെപ്റ്റംബർ 20(നാളെ) ആണ്
AI
SHARE

ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ വരവ് ഓഹരിവിപണിയിലെ നിക്ഷേപകർക്ക് എങ്ങനെ ഗുണകരമാക്കാമെന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാർ ബുധനാഴ്ച (സെപ്റ്റംബർ 20) പാലക്കാട് നടക്കും. കോട്ടക് ഷെയർവെല്‍ത്തും ഡപ്പോസിറ്ററിയായ എന്‍.എസ്.ഡി.എല്ലും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹോട്ടല്‍ ഫോർട്ട് പാലസില്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആറു വരെയാണ് സെമിനാർ.

ഷെയർവെല്‍ത്ത് സെക്യൂരിറ്റിസ് മാനേജിങ് ഡയറക്ടറും സെബി റജിസ്ട്രേഡ് റിസർച്ച് അനലിസ്റ്റുമായ ടി. ബി. രാമകൃഷ്ണനാണ് (റാംകി) സെമിനാർ നയിക്കുന്നത്. ഏതെല്ലാം കമ്പനികള്‍ക്കാണ് എ.ഐ കൊണ്ട് നേട്ടമുണ്ടാവുക, നിക്ഷേപശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്നിവ ചർച്ച ചെയ്യും. ഓഹരിവിപണിയിലെ തുടക്കക്കാർക്കും പങ്കെടുക്കാം. സ്പോട്ട് അക്കൗണ്ട് ഓപ്പണിങ് സൗകര്യമുണ്ടാവും. പരിപാടിയില്‍ പങ്കെടുക്കുന്നവർക്ക് വരിസംഖ്യയില്‍ കിഴിവോടെ മനോരമ സമ്പാദ്യം വരിക്കാരുമാവാം. റജിസ്റ്റർ ചെയ്യാന്‍ വിളിക്കുക, 9349482029

Enlish Summary : Share Market and AI Seminar in Palakkad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS