മ്യൂച്ചൽ ഫണ്ടുകളിൽ നിന്നും ഇത്ര പെട്ടെന്ന് നിക്ഷേപം പിൻവലിക്കണോ? സമ്പത്ത് വളർത്തേണ്ടേ ?

Mail This Article
മ്യൂച്വൽ ഫണ്ട് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾക്ക് (എസ്‌ഐപി) കീഴിലുള്ള തുക കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഇരട്ടിയായി. 2023 ഓഗസ്റ്റ് വരെ ഇത് 15,814 കോടി രൂപയായി. സാധാരണ നിക്ഷേപകരാണ് എസ്‌ഐപി വഴി നിക്ഷേപിക്കാൻ താൽപര്യപ്പെടുന്നത്. എന്നാൽ 48 ശതമാനം നിക്ഷേപകരും രണ്ട് വർഷത്തിനുള്ളിൽ തന്നെ മ്യൂച്ചൽ ഫണ്ട് വിറ്റഴിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. റിയൽ എസ്റ്റേറ്റിൽ നിന്നും, ബാങ്കുകളിൽ നിന്നും ഓഹരി വിപണിയിലേക്ക് മ്യൂച്ചൽ ഫണ്ടുകൾ വഴി പണമൊഴുകുന്നുണ്ടെങ്കിലും, ചെറുകിട നിക്ഷേപകർ മ്യൂച്ചൽ ഫണ്ടുകൾ രണ്ടു വർഷത്തിൽ പിന്‍വലിക്കുന്നുവെന്ന കണക്കുകൾ അവരെ നിക്ഷേപ ലക്ഷ്യങ്ങളിലേയ്ക് എത്തിക്കുകയില്ല. പണപ്പെരുപ്പത്തെ മറികടക്കുന്ന ആദായം ലഭിക്കാൻ നിക്ഷേപകർ തയ്യാറല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഭാവിയിൽ മക്കളുടെ വിദ്യാഭ്യാസത്തിനോ, വീട് വാങ്ങുന്നതിനോ, വിരമിക്കലിനോ തുടങ്ങിയ മ്യൂച്ചൽ ഫണ്ടുകൾ ഇടയ്ക്ക് വെച്ച് നിർത്തിയാൽ പണപ്പെരുപ്പത്തെ തോൽപ്പിച്ചുള്ള ആദായം ലഭിക്കുകയില്ല. ഓഹരി വിപണി ഇടിയുമോ എന്ന ഭയം മൂലവും പല ചെറുകിട നിക്ഷേപകരും ഇടക്കാലത്ത് വെച്ച് നിക്ഷേപം പിന്‍വലിക്കുന്നുണ്ട്. നിക്ഷേപകരുടെ സാമ്പത്തിക സാക്ഷരത കൂടിയാൽ മാത്രമേ ദീർഘ കാലയളവിൽ ഓഹരി വിപണിയിൽ മ്യൂച്ചൽ ഫണ്ടിലൂടെ നിക്ഷേപിച്ചും സമ്പത്ത് കുന്നുകൂട്ടാം എന്ന ആശയം സാധ്യമാകൂ.