ADVERTISEMENT

കുട്ടികളാണ് മാതാപിതാക്കളുടെ എല്ലാമെല്ലാം. വില കൂടിയ ഉടുപ്പും, കളിപ്പാട്ടങ്ങളും, കളറിങ് പുസ്തകങ്ങളും എന്തുമായിക്കൊള്ളട്ടെ എത്ര വിലയായാലും അത് മക്കൾക്കായി അവർ വാങ്ങിയിരിക്കും. അതുകൊണ്ടു തന്നെ  കുട്ടികളുടെ ഉൽപ്പന്നങ്ങളുടെ ഡിമാൻഡ് എപ്പോഴും കൂടുകയാണ്. ഇന്ത്യ പോലെ വളരുന്ന വിപണിയിൽ കുട്ടികൾക്കായുള്ള ഉൽപ്പന്നങ്ങളുടെ നിര തന്നെയുണ്ട്. അത്തരം ഉൽപ്പന്നങ്ങളുടെ  ചില ഓഹരികൾ കണ്ടു വയ്ക്കുന്നത് മക്കൾക്കായി സമ്പത്തു വളർത്താനും ഉപകരിക്കും. 

ഐ ടി സി ലിമിറ്റഡ്

പല മേഖലയിലും ബിസിനസുള്ള ഐ ടി സി കുട്ടികൾക്ക് വേണ്ടിയുള്ള ഉൽപ്പന്നങ്ങളും നിർമിക്കുന്നുണ്ട്. ഐ ടി സി യുടെ 'ക്ലാസ് മേറ്റ്' എന്ന ബുക്ക് ബ്രാൻഡ് കുട്ടികൾക്ക് ഏറെ പ്രിയമാണ്. പല  സ്റ്റേഷനറി സാധനങ്ങളും,  പേപ്പർബോർഡുകളും ഐ ടി സി വിപണിയിലേക്ക് എത്തിക്കുന്നുണ്ട്.  ഐടിസിയുടെ പേപ്പർബോർഡുകളുടെ സാങ്കേതികവിദ്യ, ഉൽപ്പാദനക്ഷമത, ഗുണനിലവാരം, നിർമാണ പ്രക്രിയകൾ എന്നിവ ലോകത്തിലെ മികച്ച കമ്പനികളുമായി  താരതമ്യപ്പെടുത്താവുന്നതാണ്. ഒരു ലാർജ് ക്യാപ് ഓഹരിയായ ഐ ടി സി ഈ ശിശുദിനത്തിൽ പരിഗണിക്കാവുന്നതാണ്. പല ബ്രോക്കറേജ് ഹൗസുകളും ഇതിനു 'ബൈ' റേറ്റിങ് നൽകിയിട്ടുണ്ട്.

 പി&ജി

 ഹെൽത്ത് കെയർ ബിസിനസുകളിലും  ബ്രാൻഡഡ് പാക്കേജ്ഡ് ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും വിൽപനയിലുമാണ്  പ്രോക്ടർ & ഗാംബിളിന്റെ പ്രധാന ബിസിനസ്. കുട്ടികൾക്കായുള്ള പാമ്പേഴ്സും, വിക്സും ഇവരുടെ  ഉൽപ്പന്നങ്ങളാണ്. എല്ലാ വിഭാഗത്തിലുമുള്ള ആളുകളും ഈ രണ്ടു  ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നുണ്ട്. വർഷങ്ങളായുള്ള ബ്രാൻഡ് ആയതിനാൽ പൊതുവെ പി & ജി ഉല്‍പ്പന്നങ്ങൾ കുട്ടികൾക്കായി മാതാപിതാക്കൾ കണ്ണുമടച്ചു വാങ്ങുന്നവയുമാണ്. 

കൊകുയോ കാംലിൻ ലിമിറ്റഡ്

 എഴുത്ത് ഉപകരണങ്ങൾ, നോട്ട്ബുക്കുകൾ, മാർക്കർ പേനകൾ, മഷി, ഫൈൻ ആർട്ട് നിറങ്ങളും അനുബന്ധ ഉപകരണങ്ങളും, ഹോബി കളറുകളും പെൻസിലുകളും മറ്റ് സ്റ്റേഷനറി ഉൽപ്പന്നങ്ങളും നിർമ്മിക്കുകയും വ്യാപാരം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണിത്. മഷി, ഫൈൻ ആർട്ട് വർണ്ണങ്ങൾ, ആക്സസറികൾ, പെൻസിലുകൾ, മറ്റ് സ്റ്റേഷണറി ഉൽപ്പന്നങ്ങൾ എന്നിവയിൽ ഒരു കുത്തക പോലെയാണ്  കാംലിൻ വളരുന്നത്. കുട്ടികൾ ഉപയോഗിക്കുന്ന സ്റ്റേഷനറി ഉൽപ്പന്നങ്ങളിൽ ഇതിന് 50%ത്തിലധികം വിപണി വിഹിതമുണ്ട്.പണ്ട് കാലത്തെ അപേക്ഷിച്ച് ഇന്ന് കുട്ടികൾക്കിടയിൽ കലകൾക്കുള്ള പ്രാധാന്യം കൂടുന്നതിനാൽ ഈ കമ്പനിക്ക് നല്ല വളർച്ച സാധ്യതയുണ്ട്. 

നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് 

ഭക്ഷണ സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഒരു കമ്പനിയാണ് നെസ്‌ലെ.  പാൽ, പോഷകാഹാരം, പാനീയങ്ങൾ, റെഡിമെയ്ഡ്  വിഭവങ്ങൾ,  ചോക്ലേറ്റ്, മിഠായി തുടങ്ങിയവയിൽ  സാന്നിധ്യമുള്ള എഫ്എംസിജി വിഭാഗത്തിലെ ഏറ്റവും വലിയ കമ്പനിയാണ്  ഇത്. നെസ്‌ലെ മിൽക്ക് മെയ്ഡ്,  നെസ്‌ലെ എവരിഡേ, മാഗി നൂഡിൽസ്, മാഗി സൂപ്പുകൾ, പോളോ, കിറ്റ് കാറ്റ്, നെസ്‌കഫേ  തുടങ്ങിയവയെല്ലാം കുട്ടികളുടെ പ്രിയപ്പെട്ട ഭക്ഷണ സാധനങ്ങളാണ്. നൂഡിൽസിലും കെച്ചപ്പുകളിലും, ആരോഗ്യകരമായ സൂപ്പുകളിലും കോഫിയിലും, ചോക്കലേറ്റ് വിൽപ്പനയിലും  എപ്പോഴും  നെസ്‌ലെ ആദ്യ സ്ഥാനങ്ങളിൽ തന്നെയാണ്.

 കിറ്റെക്സ്

ഒട്ടനവധി സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന കിറ്റെക്സ് കമ്പനി കുഞ്ഞുടുപ്പുകളും , കുട്ടികൾക്കായുള്ള സാധനങ്ങളും രാജ്യത്തിനകത്തും, പുറത്തും വിൽക്കുന്നു.  ബിസിനസ് വിപുലീകരിക്കുന്ന കിറ്റെക്സ് ഉല്‍പ്പന്നങ്ങളുടെ  വിൽപ്പന ഓരോ പാദത്തിലും  കൂടുകയാണ്. 

ദീപാവലിയോടനുബന്ധിച്ച് ഇവിടെ വിവരിച്ചിരിക്കുന്ന എല്ലാ ഓഹരികൾക്കും പല ബ്രോക്കറേജ് സ്ഥാപനങ്ങളും 'ബൈ' റേറ്റിങ്' നൽകിയിട്ടുണ്ട്. ഇന്ത്യയിൽ അടുത്ത വർഷങ്ങളിലും കുട്ടികളുടെ ഉൽപ്പന്നങ്ങളിൽ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ കമ്പനിയുടെ ഓഹരി വിലകളും അടുത്ത വർഷങ്ങളിൽ പുതിയ ഉയരങ്ങളിൽ എത്തും. 

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖിക തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com