ADVERTISEMENT

ജപ്പാനിലെ റീട്ടെയിൽ നിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്ക് ഇതുവരെയില്ലാത്ത രീതിയിൽ പണമൊഴുക്കുന്നു. ഇന്ത്യയാണ് അടുത്ത ചൈന എന്ന റിപ്പോർട്ടിന്റെ വിശ്വാസത്തിലാണ് ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ജപ്പാൻകാർ പണമൊഴുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. മറ്റ് വികസ്വര രാജ്യങ്ങളുടെ ഓഹരി വിപണികളിലും ജപ്പാൻ നിക്ഷേപം നടത്തുന്നുണ്ടെങ്കിലും ഇന്ത്യൻ വിപണിയാണ് അവർക്ക് പ്രിയപ്പെട്ടത്. വ്യക്തിഗത കമ്പനികളെക്കാൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുള്ള വിശ്വാസം മൂലമാണ് കൂടുതൽ പണം നിക്ഷേപിക്കുന്നത് എന്നാണ് ജപ്പാനിൽ നിന്നുള്ള ഫണ്ട് മാനേജർമാർ പറയുന്നത്. പതിറ്റാണ്ടുകളായി ജപ്പാൻ ഉയർന്ന പണപ്പെരുപ്പത്തിന്റെയും, റിയൽ എസ്റ്റേറ്റ് പ്രശ്നങ്ങളുടെയും ഇടയിൽപ്പെട്ട് ഞെരുങ്ങുകയാണ്.

എങ്ങനെയും ഇതിൽ നിന്ന് കരകയറാൻ ജപ്പാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇന്ത്യയിൽ ജനസംഖ്യ കൂടുന്നതും, വളർച്ച മറ്റു രാജ്യങ്ങളെക്കാൾ ഉള്ളതും, ഉപഭോക്‌തൃ സാധനങ്ങൾക്കുള്ള  ഡിമാൻഡ് കൂടുന്നതും ഓഹരി വിപണിക്ക് അനുകൂലമാകുന്നുണ്ട്. ജപ്പാൻ യെന്നിന് ഇന്ത്യൻ രൂപയെക്കാൾ മൂല്യം കുറഞ്ഞിരിക്കുന്നതും ഇന്ത്യൻ വിപണിയിൽ നിക്ഷേപിക്കുന്നതിന് അനുകൂലമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.

English Summary:

Japanese People Interested to Invest in Indian Stock Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com