കേരളത്തിൽ ചൈന മോഡൽ ഡെവലപ്മെന്റ് സോൺ വരുന്നു; ബജറ്റിൽ വികസന ആശയങ്ങൾ നിരവധി
Mail This Article
ചൈനയിൽ വികസനത്തിന് നല്ലൊരു പങ്കുവഹിച്ച സ്പെഷൽ ഇക്കണോമിക് സോണുകൾ (SEZ) പോലെ കേരളത്തിലും നടപ്പിലാക്കാൻ സർക്കാർ പദ്ധതി. ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതിപ്പിക്കുന്ന സംസ്ഥാന ബജറ്റിലാണ് ആശയം അവതരിപ്പിച്ചത്.
ചൈനയിൽ സ്പെഷൽ ഇക്കണോമിക് സോണുകൾ ജിഡിപിയുടെ 22 ശതമാനം, മൊത്തം ദേശീയ വിദേശ നേരിട്ടുള്ള നിക്ഷേപത്തിന്റെ 45 ശതമാനം, കയറ്റുമതിയുടെ 60 ശതമാനം എന്നിങ്ങനെ സംഭാവന ചെയ്തിട്ടുണ്ട്. അതുപോലെ കേരളത്തിൽ സ്പെഷൽ ഇക്കണോമിക് സോണുകൾ കൊണ്ടുവന്നാൽ വൻ വളർച്ച സാധ്യതയാണ് സർക്കാർ കാണുന്നത്.
സ്പെഷൽ ഇക്കണോമിക് സോണുകൾ തൊഴിലവസരങ്ങൾ കൂട്ടുമെന്ന കണക്കുകൂട്ടലും സർക്കാരിനുണ്ട്. കേരളത്തിൽ നിന്നുള്ള കയറ്റുമതി കൂടാനും ഇത് സഹായിക്കും. പ്രവാസി മലയാളികളെ ഉൾപ്പെടുത്തി ആയിരിക്കും ഇത് നടപ്പിലാക്കുക. വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമാകുന്നതോടെ കേരളത്തിന്റെ വികസനത്തിന് ആക്കം കൂടും എന്ന പ്രതീക്ഷയും സർക്കാരിനുണ്ട്.