സമ്പാദ്യം 'ഈ മാസത്തെ ഓഹരി'; നിക്ഷേപിക്കാം ഈ സിമന്‍റ് കമ്പനിയിൽ
Mail This Article
ഹെയ്ഡെൽബർഗ് സിമന്‍റ് ഇന്ത്യ (HEIDELBERG)
വാങ്ങാവുന്ന വില–220
നിർദേശിക്കുന്ന തീയതി– 20/02/2024
കൈവശം വയ്ക്കാവുന്ന കാലാവധി–12 മാസം
ലക്ഷ്യവില–275 രൂപ
ഇപിഎസ്–6.82 രൂപ
പിഇ–31.09
പ്രൈസ് ടു ബുക്ക് വാല്യൂ–3.29
ജർമൻ കമ്പനിയായ ഹെയ്ഡെൽബർഗ് സിമന്‍റ് ഗ്രൂപ്പിന്റെ ഉപസ്ഥാപനം ആണ് ഹെയ്ഡെൽബർഗ് സിമന്‍റ് ഇന്ത്യ. മൈസൂർ സിമന്‍റ്, കൊച്ചിൻ സിമന്‍റ് എന്നിവയെ ഏറ്റെടുത്തും ഇൻഡോരമ സിമന്റുമായി സഹകരിച്ചുമാണ് 2006ൽ ഹെയ്ഡെൽബർഗ് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നത്. 2008 ൽ ഇൻഡോരമയെയും ഏറ്റെടുത്തു. 4 സിമന്‍റ് പ്ലാന്റുകളുള്ള കമ്പനിയുടെ നിർമാണശേഷി 14 മില്യൺ ടൺ ആണ്. മൈസിം (Mycem)എന്ന ബ്രാൻഡിൽ 12 സംസ്ഥാനങ്ങളിൽ ഉൽപന്നങ്ങൾ വിൽക്കുന്നു.
മാർച്ച് ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്. ഓഹരി നിർദ്ദേശം നൽകിയിരിക്കുന്നത് CA സജീഷ് കൃഷ്ണൻ കെ. (മാനേജിങ് ഡയറക്ടർ AAA Profit Analytics (P) Ltd,SEBI Registration Number: INH200009193). സെബി റജിസ്ട്രേഷൻ ഇടനിലക്കാരന്റെ പ്രകടനത്തിനോ നിക്ഷേപകർക്കു കിട്ടുന്ന പ്രതിഫലത്തിനോ ഒരുതരത്തിലുള്ള ഉറപ്പും നൽകുന്നില്ല. ഓഹരി നിക്ഷേപം നഷ്ടസാധ്യതകൾക്കു വിധേയമാണ്. അതിനാൽ, നിക്ഷേപിക്കുന്നതിനു മുൻപ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവം വായിക്കുക.