വരുന്നു, കുഞ്ഞൻ സാഷെ വിപ്ലവം സാമ്പത്തിക ഉൽപ്പന്നങ്ങളിലും!
Mail This Article
വർഷങ്ങൾക്ക് മുൻപ് പണക്കാർക്ക് മാത്രം വാങ്ങാൻ സാധിച്ചിരുന്ന ഷാംപൂ പോലുള്ളവ വലിയ കുപ്പികളിൽനിന്നും ചെറിയ സാഷെ പാക്കറ്റുകളിൽ എത്തിയതോടെ, ഒരു രൂപയ്ക്കോ, രണ്ടു രൂപയ്ക്കോ ഏത് സാധാരണക്കാരനും അവ വാങ്ങാനായത് പോലെയുള്ള വിപ്ലവം മ്യൂച്ചൽ ഫണ്ടുകൾ പോലുള്ള നിക്ഷേപ കാര്യങ്ങളിലും വരുന്നു. സെബി ചെയർ പേഴ്സൺ മാധബി പുരി ബുച്ച് ആണ് ഇക്കാര്യം പറഞ്ഞത്.'റൈസിങ് ഭാരത് സമ്മിറ്റ് 2024 എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അവർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
പല സാധാരണക്കാർക്കും ഇപ്പോഴും ഓഹരി വിപണികളിൽ നിക്ഷേപിക്കാനോ, ലാഭമെടുക്കാനോ സാധിക്കുന്നില്ല. അവർക്കായി പോക്കറ്റിന് താങ്ങാനാവുന്ന ഉൽപ്പന്നങ്ങൾ സാമ്പത്തിക മേഖലയിൽ കൊണ്ടുവരാനാണ് ഇഷ്ടപ്പെടുന്നത് എന്നും അവർ പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വിപണിയെ ജനാധിപത്യവൽക്കരിക്കാൻ അത് വേണം എന്നാണ് ബുച്ചിന്റെ അഭിപ്രായം. നിക്ഷേപിക്കുന്ന പോലെ തന്നെ പണം തിരിച്ചെടുക്കാനും സൗകര്യപ്രദമായ ഒരു സംവിധാനം കൊണ്ടുവരുമെന്നും അവർ പറഞ്ഞു.