ADVERTISEMENT

ഇന്നും പോസിറ്റീവ് തുടക്കത്തിന് ശേഷം ചാഞ്ചാട്ടം തുടർന്ന ഇന്ത്യൻ വിപണി നേട്ടത്തിൽ തന്നെ വ്യാപാരമവസാനിപ്പിച്ചു. ഇന്ന് 22576 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 22629 പോയിന്റ് വരെ മുന്നേറിയ ശേഷം 68 പോയിന്റ് നേട്ടത്തിൽ 22597 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഏഷ്യൻ വിപണികളുടെ മിക്സഡ് ക്ളോസിങ്ങിന് പിന്നാലെ യൂറോപ്യൻ വിപണികളും ഇന്ന് നെഗറ്റീവ് സോണിലാണ് വ്യാപാരം തുടരുന്നത്.

റിലയൻസും, ഐടിസിയും, ഇൻഫോസിസും ചേർന്ന് മുന്നിൽ നിന്നും നയിച്ച ഇന്ത്യൻ വിപണിക്ക് ഐടി, ഫാർമ, റിയൽറ്റി, എഫ്എംസിജി, എനർജി സെക്ടറുകൾ മികച്ച പിന്തുണയും നൽകി. ഇന്ന് ഫെഡ് മിനുട്സും, എൻവീഡിയയുടെ റിസൾട്ടും വരാനിരിക്കെ ഐടി സെക്ടറിന്റെ ചലനങ്ങളായിരിക്കും നാളെയും ഇന്ത്യൻ വിപണിയുടെ ഗതി നിർണയിക്കുക.

മൺസൂൺ
 

മികച്ച മൺസൂൺ പ്രതീക്ഷയിൽ എഫ്എംസിജി സെക്ടർ ഇന്ന് മുന്നേറ്റം നേടി. ഹിന്ദ് യൂണി ലിവർ, മാരിക്കോ, ടാറ്റ കൺസ്യൂമർ മുതലായ ഓഹരികൾ ഇന്ന് 2%ൽ അധികം മുന്നേറിയപ്പോൾ എഫ്എംസിജി സൂചിക 1.20% മുന്നേറ്റം കുറിച്ചു. ഫെർട്ടിലൈസർ ഓഹരികൾക്കും മൺസൂൺ പിന്തുണക്കൊപ്പം ജൂലായിലെ ബജറ്റിന്റെ പിന്തുണയും പ്രതീക്ഷിക്കുന്നു.

Image: Shutterstock/fizkes
Image: Shutterstock/fizkes

ഫെഡ് മിനുട്സ് ഇന്ന്
 

ഇന്നലെയും ടെക്ക് ഓഹരികളുടെ പിൻബലത്തിൽ അമേരിക്കൻ വിപണി ഇന്നലെ റെക്കോർഡ് നിലകൾ ഭേദിച്ച് മുന്നേറ്റം നടത്തി. ഫെഡ് മിനുട്സ് ഇന്ന് വരാനിരിക്കെ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറുന്നതിനെ തുടർന്ന് അമേരിക്കൻ ഫ്യൂച്ചറുകൾ നേരിയ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.

കഴിഞ്ഞ മാസത്തിലെ ഫെഡ് റിസേർവിന്റെ യോഗത്തിലെ മിനുട്സ് ഫെഡ് അംഗങ്ങളുടെ നിരക്ക് കുറക്കലിനെ കുറിച്ചുള്ള ‘’ധാരണ’’കൾ പരസ്യമാക്കുമെന്നതിനാൽ അമേരിക്കൻ വിപണിക്ക് വളരെ പ്രധാനമാണ്. ഈയാഴ്ചയിൽ ഇത് വരെ സംസാരിച്ച ഫെഡ് ഒഫിഷ്യലുകൾ ഫെഡ് നിരക്ക് കൂടുതൽ കാലത്തേക്ക് ഉയർന്ന നിരക്കിൽ തന്നെ നിലനിർത്താനാണ് പദ്ധതിയെന്ന് ആവർത്തിച്ചു പറഞ്ഞു കഴിഞ്ഞതിനാൽ നിരക്ക് വർദ്ധന ഉണ്ടായേക്കുമെന്നത് ഒഴിച്ച് മറ്റ് ‘’ഹോക്കിഷ്’’ കമന്റുകൾ വിപണി കണക്കിലെടുത്തേക്കില്ല. എന്നാൽ എന്നത്തേക്ക് ഫെഡ് നിരക്ക് കുറച്ചു തുടങ്ങുമെന്ന സൂചന വിപണിക്ക് മുന്നേറ്റം നൽകിയേക്കാം.

എൻവീഡിയ റിസൾട്ട്
 

ഇന്ന് അമേരിക്കൻ വിപണി കഴിഞ്ഞതിന് ശേഷം വരുന്ന അമേരിക്കൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭീമനായ എൻവീഡിയയുടെ റിസൾട്ട് ആഗോള ടെക് മേഖലക്ക് തന്നെ പ്രധാനമാണ്. ഫെഡ് മിനുട്സിനെക്കാൾ നാളെ ലോക വിപണിയെ സാധീനിക്കുക എൻവീഡിയയുടെ റിസൾട്ട് തന്നെയായിരിക്കും.

ക്രൂഡ് ഓയിൽ
 

A picture taken on May 13, 2019, shows the crude oil tanker, Amjad, which was one of two Saudi tankers that were reportedly damaged in mysterious "sabotage attacks", off the coast of the Gulf emirate of Fujairah. - Saudi Arabia said two of its oil tankers were damaged in mysterious "sabotage attacks" in the Gulf as tensions soared in a region already shaken by a standoff between the United States and Iran. (Photo by KARIM SAHIB / AFP)
(Photo by KARIM SAHIB / AFP)

ഫെഡ് നിരക്ക് കൂടുതൽ കാലത്തേക്ക് ഉയർന്ന് തന്നെ നിൽക്കുമെന്ന ഭയത്തിൽ തുടരുന്ന ഓയിൽ വിപണി ഇന്ന് ഫെഡ് മിനുട്സ് വരാനിരിക്കെ ലാഭമെടുക്കലിൽ വീണ്ടും വീണു. അമേരിക്കൻ ക്രൂഡ് ഓയിൽ ഇൻവെന്ററി ഡേറ്റയിലെ വളർച്ചയും ഇന്ന് ക്രൂഡ് ഓയിൽ വിലവീഴ്ചയിൽ പങ്ക് വഹിച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ 82 ഡോളറിലാണ് വ്യാപാരം തുടരുന്നത്.

സ്വർണം
 

അമേരിക്കൻ ബോണ്ട് യീൽഡിലെ മുന്നേറ്റം സ്വർണത്തിലും തിരുത്തൽ നൽകി. രാജ്യാന്തര സ്വർണ വില 2424 ഡോളർ നിരക്കിലാണ് തുടരുന്നത്. 2454 ഡോളർ വരെയാണ് സ്വർണം രാജ്യാന്തര വിപണിയിൽ മുന്നേറിയിട്ടുള്ളത്.

നാളത്തെ റിസൾട്ടുകൾ
 

ഐടിസി, പേജ് ഇൻഡസ്ട്രീസ്, പുറവങ്കര പ്രോജെക്ട്സ്, ഇക്ര, സെല്ലോ, ഹോനാസ, ജെകെ ലക്ഷ്മി സിമന്റ്, രൂപ, ജോൺസൺ കൺട്രോൾസ്, സെൻകോ ഗോൾഡ്, എസ്എസ്ഡബ്ലിയുഎൽ, ടെഗ ഇൻഡസ്ട്രീസ്, ഫിനോലക്സ് കേബിൾസ്,  താജ് ജിവികെ, എക്സ്ചേഞ്ചിങ്, ബാർബെക്യു് നേഷൻ, എസ്എംഎൽ ഇസുസു, ടിഡി പവർ, സാഗിൾ, ടൈം ടെക്‌നോ, വൈഭവ് ഗ്ലോബൽ, മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

502001684

ഐപിഒ
 

പ്രമുഖ നിക്ഷേപകനായ ആശിഷ് കച്ചോലിയ പിന്തുണക്കുന്ന കോ-വർക്കിങ് സ്പേസ് കമ്പനിയായ ഔഫിസ് സ്പെയ്സ് സൊല്യൂഷന്റെ ഇന്ന് ആരംഭിച്ച ഐപിഓ മെയ് 27നാണ് അവസാനിക്കുന്നത്. ഡൽഹി ആസ്ഥാനമായ കമ്പനിയുടെ ഐപിഒ വിലനിലവാരം 364-383 രൂപയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com