പൊതുമേഖല ബാങ്ക് ഓഹരികൾ സടകുടഞ്ഞെണീക്കുന്നു, ഇപ്പോൾ നിക്ഷേപിച്ചാൽ നേട്ടം
.jpg?w=1120&h=583)
Mail This Article
മൂന്ന് വർഷങ്ങൾ മുൻപ് വരെ പൊതുമേഖല സ്ഥാപനങ്ങളുടെയും പൊതുമേഖലാ ബാങ്കുകളുടെയും ഓഹരികൾ വാങ്ങുന്നതിൽ അയിത്തം കൽപിച്ചിരുന്ന പല ഫണ്ട് മാനേജർമാരും ഇപ്പോൾ അവ വാങ്ങാൻ ഓടി കൂടുകയാണ്. കാരണം പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികൾ ഉയരുന്നതോടൊപ്പം പൊതുമേഖല ബാങ്കുകളുടെ ഓഹരികളും ഉയർച്ചയിലാണ്. പുതിയ ഇൻഡക്സ് ഫണ്ടുകളും മ്യൂച്വൽ ഫണ്ടുകളും ഈ മേഖലയിൽ പണമൊഴുക്ക് തുടങ്ങിയിട്ടുണ്ട്.
പൊതുമേഖല സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന സിപിഎസ് ഇഇടിഎഫ് ഒരു വർഷത്തിൽ 119 ശതമാനവും 5 വർഷത്തിൽ 238 ശതമാനവുമാണ് ഉയർന്നിരിക്കുന്നത്. പൊതുമേഖലാ ബാങ്കുകളെ പ്രതിനിധീകരിക്കുന്ന ഇടിഎഫുകൾ ഒരു വർഷത്തിൽ 85 ശതമാനവും 5 വർഷത്തിൽ 123 ശതമാനവുമാണ് ഉയർന്നിരിക്കുന്നത്.
ഒരു പൊതുമേഖല ബാങ്ക് ഓഹരിയിൽ നിക്ഷേപിക്കുമ്പോൾ ആ ഓഹരിക്ക് ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ നിക്ഷേപകരുടെ സമ്പാദ്യത്തെ നേരിട്ട് ബാധിക്കും എന്നതിനാൽ പൊതുമേഖല ബാങ്കുകളുടെയും,പൊതുമേഖലാ കമ്പനികളുടെയും ഇടിഎഫുകളിൽ നിക്ഷേപിക്കുന്നത് കുറച്ചുകൂടി സുരക്ഷിതമായിരിക്കും. ഇപ്പോൾ ഈ മേഖലയിലെ ഇടിഎഫുകളിലോ, മ്യൂച്വൽ ഫണ്ടുകളിലോ നിക്ഷേപിച്ചാൽ നേട്ടമുണ്ടാക്കാമെന്ന് ഓഹരി വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു.