ഒരു ബിറ്റ് കോയിൻ 71000 ഡോളറിന് മുകളിലേക്ക്, നിക്ഷേപകർക്ക് വിശ്വാസം കൂടുന്നോ?

Mail This Article
ക്രിപ്റ്റോ കറൻസികളുടെ വിപണി വീണ്ടും ഉഷാറാകുകയാണ്. നിക്ഷേപകരുടെ ശുഭാപ്തി വിശ്വാസവും, ഡിജിറ്റൽ ആസ്തികളോടുള്ള താൽപര്യവും ആണ് ഇതിനു പിന്നിലെന്ന് വിശകലന വിദഗ്ധർ പറയുന്നു. ആഗോളതലത്തിൽ പണപ്പെരുപ്പം കൂടുന്നത് പരോക്ഷമായി ക്രിപ്റ്റോ കറൻസികളിലെ നിക്ഷേപം കൂട്ടുന്നുണ്ട് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അമേരിക്കയിൽ ബിറ്റ്‌കോയിൻ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾക്ക് ലഭിച്ച അംഗീകാരവും, ക്രിപ്‌റ്റോ-ബാക്ക്ഡ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് നോട്ടുകൾ (സിഇടിഎൻ) അവതരിപ്പിക്കാൻ അംഗീകൃത നിക്ഷേപ എക്‌സ്‌ചേഞ്ചുകളെ അനുവദിക്കുമെന്ന് ബ്രിട്ടന്റെ ഫിനാൻഷ്യൽ റെഗുലേറ്റർ പ്രഖ്യാപിച്ചതും ക്രിപ്റ്റോ കറൻസികളിലുള്ള വിശ്വാസം പൊതുവെ കൂട്ടിയിട്ടുണ്ട്.
ക്രിപ്റ്റോകറൻസികളിൽ തന്നെ ബിറ്റ് കോയിൻ അതിന്റെ ആധിപത്യം ഉറപ്പിക്കുന്ന പ്രവണതയും ശക്തമാകുന്നുണ്ട്. 27000 ശതമാനമാണ് ബിറ്റ് കോയിൻ വിപണിയിൽ ഇറങ്ങിയപ്പോൾ മുതൽ ഇപ്പോൾ വരെ വളർന്നിരിക്കുന്നത്. ഓസ്‌ട്രേലിയയിലും സ്പോട് ബിറ്റ് കോയിൻ ഇടിഎഫിന് അംഗീകാരം ലഭിക്കുകയാണ്.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ടമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.