മനോരമ സമ്പാദ്യം സാമ്പത്തിക സെമിനാർ സെന്‍റ് ആൽബർട്സ് കോളേജിൽ

Mail This Article
കൊച്ചി: മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സെന്‍റ് ആൽബർട്സ് കോളേജ് (ഓട്ടോണമസ്), ആൽബർട്ടിയൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റുമായി സഹകരിച്ച് സാമ്പത്തിക ബോധവൽക്കരണ സെമിനാർ നടത്തുന്നു. ആഗസ്റ്റ് 5 ന് 2 മണി മുതൽ 5 മണി വരെ കോളേജിലെ ഡാനിയൽ ഹാളിലാണ് പരിപാടി.
ടൈ കേരള വൈസ് പ്രസിഡൻറ് വിവേക് കൃഷ്ണ ഗോവിന്ദ് സെമിനാർ ഉദ്ഘാടനം ചെയ്യും. സെന്‍റ് ആൽബർട്സ് കോളേജ് ചെയർമാനും മാനേജറുമായ റവ.ഫാദർ ഡോ: ആന്‍റണി തോപ്പിൽ അധ്യക്ഷത വഹിക്കും. ജിയോജിത് ചീഫ് ഇൻവെസ്റ്റ്‌മെന്‍റ് സ്ട്രാറ്റജിസ്റ്റ് ഡോ: വി.കെ. വിജയകുമാർ ആണ് മുഖ്യ പ്രഭാഷകൻ. ജിയോജിത് സൗത്ത് കേരള ഹെഡ് മനോജ് എൻ. ജി സംശയങ്ങൾക്ക് മറുപടി പറയും. ആൽബർട്ടിയൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഡീൻ ഡോ: ജിയോ ജോസ് ഫെർണ്ണാണ്ടസ്, ഫാക്കൽറ്റി കോർഡിനേറ്റർ ഡോ: മഞ്ചു ദാസ് എന്നിവർ സെമിനാറിനു നേതൃത്വം നൽകും.
കോളേജ് വിദ്യർത്ഥികൾക്കൊപ്പം പൊതുജനങ്ങൾക്കും പ്രവേശനമുണ്ടാകും . ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മനോരമ സമ്പാദ്യം ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കും. ബന്ധപ്പെടേണ്ട ഫോൺ നമ്പർ – ഡോ.മഞ്ചു ദാസ് (9074196041), സ്മിത സി ചെറിയാൻ (ജിയോജിത്–9961188401).