ഓൺലൈൻ പർച്ചേസിങ്ങിനു ആപ്പുകൾ

lady with mobile
SHARE

പ്രധാനപ്പെട്ട ഓൺലൈൻ സൈറ്റുകളുടെ ആപ്ലിക്കേഷനുകൾ മൊബൈൽ ഫോണിൽ ഇൻസ്റ്റോൾ ചെയ്താൽ മികച്ച ഓഫറുകൾ കരസ്ഥമാക്കാൻ കഴിയും. ഈ സൗകര്യം കൂടുതൽ ആളുകളെ തങ്ങളുടെ സൈറ്റിലേക്ക് ആകർഷിക്കുമെന്ന് ഒാൺലൈൻ വ്യാപാരക്കമ്പനികൾ വിശ്വസിക്കുന്നു. ഇക്കാരണത്താൽ ആപ്ലിക്കേഷനുകൾക്ക് മാത്രമായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. അവയുപയോഗിച്ചു ഇളവുകൾ നേടാം.

വൊലറ്റ് ഓഫറുകൾ 

ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് നേരിട്ട് പർച്ചേസ് നടത്താതെ പേടിഎം, ജിയോ മണി പോലെയുള്ള പേമെന്റ് വൊലറ്റുകൾ വഴിയുള്ള വാങ്ങലുകളെ  ഓൺലൈൻ സൈറ്റുകൾ നന്നായി പ്രോത്സാഹിപ്പിക്കാറുണ്ട്. വൊലറ്റ് സൈറ്റുകൾ പർച്ചേസിങ്ങിനു പ്രത്യേകം കിഴിവുകൾ നൽകാറുമുണ്ട്. ആമസോൺ പോലുള്ളവ സ്വന്തം വൊലറ്റുകൾ തുടങ്ങിയതും ഈ സാധ്യത മുൻനിർത്തിയാണ്. 

ഡെബിറ്റ് കാർഡ് ഓഫറുകൾ

ഓൺലൈൻ സൈറ്റുകൾ ബാങ്കുമായി ചേർന്നുള്ള പ്രത്യേക ഇളവുകൾ പ്രഖ്യാപിക്കാറുണ്ട്. ഇത്തരം ഇളവുകൾ ഏറ്റവും കൂടുതലുള്ളത് ക്രെഡിറ്റ് കാർഡുകൾക്കാണ്. എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി പോലുള്ള ക്രെഡിറ്റ് കാർഡുകൾക്ക് വിവിധ സൈറ്റുകളിൽ വിവിധ സമയങ്ങളിൽ 10 മുതൽ 15 ശതമാനം വരെയുള്ള ഇളവുകൾ മിക്കപ്പോഴും ഉണ്ടാകും.

പലിശരഹിത ഇഎംഐ

പൂർണമായും പലിശരഹിത ഇഎംഐ സൈറ്റുകൾ പ്രഖ്യാപിക്കാറുണ്ട്. ആ ഇളവ് നമ്മുടെ കൈയിലുള്ള കാർഡിന് ലഭ്യമാണോ എന്ന് ഉറപ്പാക്കി വേണം പർച്ചേസിങ്. പലപ്പോഴും ആറുമാസം വരെയുള്ള തവണകൾക്കാണ് പലിശ ഇളവുചെയ്ത് നൽകുക. അതു മനസ്സിലാക്കി പലിശരഹിത തവണകളായി സാധനം വാങ്ങുന്നതും ലാഭകരമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA