ADVERTISEMENT

നാലംഗ കുടുംബത്തിന് ഒരു സിനിമ കാണണമെങ്കിൽ 60രൂപ കുറഞ്ഞത് വർധിക്കും. ഒപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലയിലും കാര്യമായ വർധനയാണ് മലയാളിയെ കാത്തിരിക്കുന്നത്. ശരാശരി മലയാളിയുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റ്.

അവശ്യവസ്തുക്കളെ പ്രളയ സെസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഒരു ശതമാനം അധിക പ്രളയസെസ് ഏർപ്പെടുത്തിയിട്ടുള്ള ഉൽപ്പന്ന വിഭാഗങ്ങളെല്ലാം തന്നെ മലയാളിക്ക് ഒഴിവാക്കാനാകാത്ത ഉൽപ്പന്നങ്ങളാണ്. പാക്കറ്റിലുള്ള ഭക്ഷണ സാധനങ്ങൾ തുണിത്തരങ്ങൾ, മരുന്ന്, പേസ്റ്റ്, സോപ്പ്, സാനിറ്ററി നാപ്കിൻ, ചെരുപ്പ് തുടങ്ങി പാൽകുപ്പി വരെ മലയാളിയുടെ അവശ്യ സാധനങ്ങളുടെ പട്ടികയിൽ പെടുന്നു.

ഇതിനു പുറമെ വാഷിങ് മെഷിൻ, ഫോൺ, കംപ്യൂട്ടർ, ഫ്രിഡ്ജ്, കാർ, എസി തുടങ്ങിയവക്കും  വിലവർധിക്കും. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട, പുനർ നിർമാണം നടത്തുന്നവരെയും സിമന്റ് ഉൾപ്പടെയുള്ളവയുടെ വിലക്കയറ്റം രൂക്ഷമായി ബാധിക്കും. ഇതു നിർമാണത്തിന്റെ മൊത്തം ചെലവുയർത്തും. ഇതിനു പുറമെ ആശുപത്രി ഫീസ് ഉൾപ്പെടെ സർക്കാരിനു നൽകേണ്ട ഫീസിനത്തിലെ വർധനയും മലയാളിയെ ബാധിക്കും. സ്വർണ വില വർധനയും കേരളത്തിലെ ആഭരണപ്രേമികളെ പ്രതികൂലമായി ബാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com