ADVERTISEMENT

 

3000 സ്ക്വയർ ഫീറ്റിൽ സ്മാർട്ടായിട്ടുള്ള വീട് പൂർത്തിയാക്കാൻ വെറും മൂന്നുമാസമെന്ന വാഗ്ദാനം നൽകുന്നത് കെട്ടിട നിർമാണ സാമഗ്രികളുടെ രംഗത്തെ ലിസ്റ്റഡ് കമ്പനിയായ സഹ്യാദ്രി ഇൻഡസ്ട്രീസാണ്. വീടു നിർമാണം വേഗത്തിലും കുറഞ്ഞ ചെലവിലും  നടത്തുന്നതിന് സിൽബിൽഡ് എന്ന ബ്രാൻഡിലുള്ള പ്രീഫാബ്രിക്കേറ്റഡ് ഉല്‍പ്പന്നം കെട്ടിട നിർമാണ സ്ഥലത്ത് എത്തിച്ച് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് മാര്‍ക്കറ്റിങ് സീനിയർ പ്രസിഡന്റ് വി ടി രവീന്ദ്രനാഥ് പറഞ്ഞു. മൂന്നു പാളികളുള്ള പാനലാണ് ഭിത്തിക്കായി ഉപയോഗിക്കുന്നത്. എല്ലാത്തരം കാലാവസ്ഥയെയും പ്രക‍ൃതി ദുരന്തങ്ങളെയും തീപിടുത്തം, ചോർച്ച എന്നിവയെയും പ്രതിരോധിക്കാൻ കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.പൂനെ ആസ്ഥാനമായ പട്ടേൽ ഗ്രൂപ്പിന്റെ ഭാഗമായ സഹ്യാദ്രി ഓഹരിവി‌പണിയിൽ ലിസ്റ്റു ചെയ്തിട്ടുള്ള കമ്പനിയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com