ADVERTISEMENT

ജീവിതച്ചെലവ് കുത്തനെ ഉയരുമ്പോൾ എന്തൊക്കെ ചെയ്താലാണ് വീട്ടുചെലവെങ്കിലും അൽപ്പം കുറക്കാനാകുക. വീട്ടമ്മമാർ എപ്പോഴും തലപുകഞ്ഞ് ആലോചിക്കുന്ന കാര്യമാണിത്. ത‍ൃശൂർ നെല്ലിക്കുന്നിൽ നിന്നുള്ള വീട്ടമ്മയായ ഇ ജി ആഷ   വീട്ടു ചെലവ് കുറക്കാൻ ഏഴ് പ്രായോഗിക നിർദേശങ്ങൾ നൽകുന്നു

1. സൂപ്പർമാർക്കറ്റുകളിലും മറ്റും പേടിഎം, ഗൂഗിൾ പേ, ആമസോൺ പേ മുതലായ ഓൺലൈൻ വോലറ്റുകൾ ഉപയോഗിച്ചാൽ മികച്ച കാഷ് ബാക്ക് ഓഫറുകൾ ലഭിക്കും. ഇവ കൃത്യമായി മനസിലാക്കി ഉപയോഗിച്ചാൽ  അടുത്ത തവണ ഷോപ്പിങ് ചെലവ് കുറയ്ക്കാനാകും 

∙ ഇലക്ട്രിക് ഉപകരണങ്ങൾ, ലൈറ്റുകൾ, ഫാൻ എന്നിവ ഉപയോഗിക്കാത്തപ്പോൾ ഓഫാക്കാൻ മറക്കരുത്. വേനല്‍ കാലത്ത് പ്രത്യേകിച്ചും.

∙ പ്രതിമാസ ബില്ലുകൾ കൃത്യമായി അടച്ചാൽ ഫൈൻ, ലേറ്റ് ഫീ എന്നിവ ഒഴിവാക്കാൻ സാധിക്കും.ഇതിനായി ഓൺലൈനിലൂടെ ബില്ലടക്കാനുള്ള സൗകര്യവും ബാങ്കിലെ ഇസിഎസ് സംവിധാനവുമുപയോഗിക്കാം.

∙ ഗ്യാസ് സ്റ്റൗവ് കൃത്യമായി ക്ലീൻ ചെയ്താൽ ഗ്യാസും പണവും ലാഭിക്കാം. അതു പോലെ വീട്ടിലെ ലൈറ്റിങ് സംവിധാനം എൽ ഇ ഡിയിലേക്കു മാറ്റുന്നതും അവ ഇടക്കിടെ തുടച്ചു വൃത്തിയാക്കുന്നതും കറന്റിന്റെ കാര്യക്ഷമത ഉയർത്തും.

∙ അൽപം മെനക്കെടാൻ തയാറാകുകയാണെങ്കിൽ റേഷൻ കടകളിലൂടെ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾ കൃത്യമായി വാങ്ങി ഉപയോഗിക്കുന്നത് വീട്ടുചെലവിൽ ഗണ്യമായ ലാഭം ഉണ്ടാകും. 

∙ കുട്ടികളെ നിലവാരമുള്ള ഗവൺമെന്റ് സ്കൂളുകളിൽ പഠിപ്പിക്കുക. വിദ്യാഭ്യാസ ചെലവ് കുറയ്ക്കാൻ സാധിക്കും.

∙ ചികിത്സ ഗവൺമെന്റ് ആശുപത്രികളിലാക്കിയാൽ നല്ല ചികിത്സയും സൗജന്യ മരുന്നും ഒപ്പം മറ്റ് ആനുകൂല്യങ്ങളും കിട്ടും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com