ADVERTISEMENT

ദിവസവും പെട്രോൾ കാറിൽ യാത്ര ചെയ്യുന്നവർ ഇന്ധനച്ചെലവു കുറയ്ക്കാൻ കാർ എൽപിജിയിലേക്കു മാറ്റുക. ഒരു ദിവസം 40 രൂപ വരെ ലാഭിക്കാനാകും. അതുപോലെ ജോലിക്കു പോകുമ്പോൾ ഒരേ സ്ഥലത്തേക്കുള്ളവർ ഒരു കാറിൽ പോകുക. യാത്രാച്ചെലവ് അഞ്ചിൽ ഒന്നായി കുറയും.

വസ്ത്രങ്ങൾ വാങ്ങുമ്പോൾ ഒരുമിച്ചു വാങ്ങുക. മൊത്തം ബില്ലിൽ ഡിസ്കൗണ്ട് ചോദിക്കാം. വീട്ടിൽ ബയോഗ്യാസ് പ്ലാന്റ് നിർമിച്ചാൽ പാചകവാതക ഇനത്തിൽ വരുന്ന ചെലവും അടുക്കള മാലിന്യവും കുറയ്ക്കാനാകും.

അന്നന്നു വീട്ടിലുണ്ടാക്കുന്ന അടുക്കള മാലിന്യം കംബോസ്റ്റാക്കി മാറ്റുമെന്ന് ഉറപ്പിക്കുക. വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ ഈ കംബോസ്റ്റ് ഉപയോഗിച്ച് വളർത്തിയെടുക്കാം. ഗ്രോബാഗുകളിലോ നിലത്തോ വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, ചീര തുടങ്ങി വീട്ടിലേക്കാവശ്യമായ പച്ചക്കറികളുണ്ടാക്കാൻ ദിവസവും അര മണിക്കൂർ വീതം ചെലവഴിച്ചാൽ മതി. കറിവേപ്പും, പപ്പായയും അതിലുൾപ്പെടുത്താം. കുടുംബത്തിന്റെ ചെലവുകൾ കുറയും, ആരോഗ്യം കൂടും. മനസ്സിന് ഒരുപാടു സന്തോഷവും കിട്ടും.

ആചാരാനുഷ്ഠാനങ്ങൾ, വഴിപാടുകൾ എന്നിവയ്ക്കായി പണം ചെലവാക്കുന്നത് സ്വന്തം സാമ്പത്തികശേഷി മറന്നുകൊണ്ടാകരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com