sections
MORE

ഷോപ്പിങ്ങിനു പോകുമ്പോൾ വേണം മനസിൽ തയാറെടുപ്പ്

HIGHLIGHTS
  • വരവുചെലവുകൾ കൃത്യമായി എഴുതി സൂക്ഷിക്കുക.
money 845
SHARE

ഷോപ്പിങിന് പോകുമ്പോൾ ബജറ്റ് നിശ്ചയിച്ച് ഒരു മാസത്തേക്ക് ആവശ്യമുള്ള പലചരക്കുകളുടെ ലിസ്റ്റ് തയാറാക്കുക. ഇതിൽ റേഷൻകട, മാവേലി സ്റ്റോറുകൾ പോലുള്ള പൊതു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നു സബ്സിഡിക്കു കിട്ടുന്നവ ആദ്യം വാങ്ങുക. അതിനുശേഷം കിട്ടാത്തവ സൂപ്പർമാർക്കറ്റുകളിലെ ഓഫറുകൾ നോക്കി വാങ്ങുക. ഇനിയും ബാക്കിയുള്ളതേ മറ്റു കടകളിൽ നിന്നു വാങ്ങാവൂ. ഡിസ്കൗണ്ട് കൂപ്പുണുകൾ പരമാവധി ഉപയോഗപ്പെടുത്തുക. തലശ്ശേരി മൂഴിരക്കരയിൽ നിന്നുള്ള വീട്ടമ്മ പുഷ്പ വി. കെ പറയുന്നു.

സാധനങ്ങളോടൊപ്പം കിട്ടുന്ന ഉറപ്പ് സമ്മാനങ്ങൾ മറക്കാതെ ചോദിച്ചു വാങ്ങുക. അത് ആവശ്യപ്പെട്ടില്ലെങ്കിൽ കടക്കാർ തരണമെന്നില്ല, അരകിലോ തേയിലപ്പൊടിക്കൊപ്പം അര കിലോ പഞ്ചസാര കിട്ടുമെങ്കിൽ വേണ്ടന്നു വെക്കുന്നതെങ്ങനെ? അതു പോലെ കുട്ടികൾക്കു സന്തോഷമാകുന്ന ചില സൗജന്യ സമ്മാനങ്ങളും ബില്ലടിക്കുമ്പോൾ വാങ്ങാൻ മറന്നു പോകാനിടയുണ്ട്.അതൊക്കെ ചോദിച്ചു വാങ്ങുക.

ചില കാര്യങ്ങൾ വേണ്ടെന്നു വയ്ക്കാൻ കഴിയില്ലെങ്കിലും കുറച്ചു കാലത്തേക്കു നീട്ടിവയ്ക്കാം. ഉദാഹരണത്തിന്, വസ്ത്രം എല്ലാവർക്കും ആവശ്യമാണ്. എന്നാൽ അത് ഇപ്പോൾത്തന്നെ, ഇത്രയും എണ്ണം വാങ്ങണോ എന്ന് ആലോചിച്ച ശേഷം വാങ്ങുക.സുൽത്താൻ ബത്തേരിയിൽനിന്നുള്ള ദിവ്യ ഡി യുടേതാണ് ഈ അഭിപ്രായം

എന്തെല്ലാം വാങ്ങണം എന്നു തീരുമാനിച്ച ശേഷം മാത്രം കടയിൽ പോകുക. അല്ലാത്തപക്ഷം മൂന്നെണ്ണം വാങ്ങാൻ പോയിട്ട് അഞ്ചെണ്ണം വാങ്ങിവരും. അതിൽ രണ്ടെണ്ണം അനാവശ്യമായിരിക്കും. വിലകൂടിയ വസ്തുക്കൾ തിടുക്കത്തിൽ വാങ്ങരുത്. അവർ കൂട്ടിചേർത്തു.ഏതു സാധനം വാങ്ങുന്നതിനു മുൻപും രണ്ടു ചോദ്യങ്ങൾ സ്വയം ചോദിക്കണം.
1. ഇത് എനിക്ക് ഇപ്പോൾ ആവശ്യമുണ്ടോ?
2. ഇതു വാങ്ങിയില്ലെങ്കിൽ എന്റെ ജീവിതത്തിൽ സംഭവിക്കുന്ന നഷ്ടം എന്താണ്?

വീട്ടിലെ വരവുചെലവുകൾ കൃത്യമായി എഴുതി സൂക്ഷിക്കുക. അതുവഴി അനാവശ്യ ചെലവുകളെ കണ്ടെത്താനും അതൊഴിവാക്കി ആ പണം ഫലപ്രദമായ നിക്ഷേപമാർഗത്തിലേക്കു മാറ്റാനും കഴിയും. ഉദാഹരണത്തിന്, ഭക്ഷണപദാർഥങ്ങൾ വാങ്ങുമ്പോൾ ആവശ്യത്തിലധികം വാങ്ങി വെറുതെ കളയും. ഇത് ഒഴിവാക്കിയാൽ തന്നെ ആ ഇനത്തിലുള്ള 20 ശതമാനം വരെ പണം ലാഭിക്കാം
ഷോപ്പിങ്ങിൽ ഡിസ്കൗണ്ടുകൾ ആവശ്യപ്പെടുക. ഉത്സവകാലങ്ങളിൽ കമ്പനികൾ ഉപഭോക്താക്കൾക്കു ഉയർന്ന ഡിസ്കൗണ്ടുകൾ നൽകും. അതു പരമാവധി പ്രയോജനപ്പെടുത്തുക. എന്നാൽ ആവശ്യമുള്ള വസ്തുക്കൾ മാത്രം വാങ്ങുക. എപ്പോഴും ഗുണമേൻമയുള്ള വസ്തുക്കൾ വാങ്ങുക. ഗുണമേൻമ കുറഞ്ഞ വസ്തുക്കൾ വഴി പാഴ്ചെലവുകൾ ഉണ്ടാകാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA