ADVERTISEMENT

ചെറുപ്പക്കാർക്ക് മ്യൂച്ചൽ ഫണ്ട് നിക്ഷേപം എത്രത്തോളം സാധ്യതയുള്ള നിക്ഷേപമാർഗമാണെന്ന്  യുടിഐ മ്യൂച്ച്വൽഫണ്ടിന്റെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ലളിത് നമ്പ്യാർ വിശദീകരിക്കുന്നു 

 ∙ചെറുപ്പക്കാർക്ക് മ്യൂച്ചൽ ഫണ്ട് നിക്ഷേപം എങ്ങനെ ഉപയോഗപ്പെടുത്താം? 

പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ ചെറുപ്പത്തിൽ തന്നെ നിക്ഷേപിച്ചു തുടങ്ങണമെന്നു പറയുന്നതു പോലെയാണ് ഇവിടെയും. ഘട്ടംഘട്ടമായി എസ്ഐപി നിക്ഷേപമാരംഭിച്ചാൽ കാലം ചെല്ലുന്തോറും കൂട്ടുപലിശയുടെ നേട്ടം കിട്ടും.ശരിയായ പഠനം നടത്തുന്ന ഒരാൾക്ക് ഈ മേഖലയിൽ നിന്ന് കാര്യമായ നേട്ടമുണ്ടാക്കാനാകും,ചെറുപ്പക്കാർക്ക് പ്രത്യേകിച്ചും.

100 ൽ നിന്ന് ഒരാളുടെ പ്രായം കുറക്കുമ്പോൾ കിട്ടുന്ന സംഖ്യയുടെ അത്രയും നിക്ഷേപം മ്യൂച്ചൽ ഫണ്ടിലാകാമെന്നണ് പൊതുവേ പറയുന്നത് . അതായത് 50 വയസുവരെയുള്ള ആൾക്ക് 50 ശതമാനം ഓഹരി അധിഷ്ഠിത വൻകിടഫണ്ടുകളിൽ നിക്ഷേപമാകാം. എങ്കിലും അയാൾ 30 വയസിൽ നിക്ഷേപമാരംഭിച്ചാൽ ഉണ്ടാക്കാവുന്ന നേട്ടം ഉയർന്നതായിരിക്കും. 

∙കേരളീയർക്ക് മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തോട് താൽപ്പര്യമേറിയിട്ടുണ്ടോ?

പ്രവാസി മലയാളികളാണ് മ്യൂച്ചൽഫണ്ടുകളോട് താൽപ്പര്യം പുലർത്തുന്നത് . സാധാരണക്കാര്‍ക്ക് സ്വര്‍ണം, റിയൽ എസ്റ്റേറ്റ് എന്നിവയാണ് ഇപ്പോഴും പ്രിയങ്കരം. കൂടുതൽ വായിച്ചറിഞ്ഞ് മറ്റുമേഖലകളിൽ താല്‍പ്പര്യം കൂടി വരുന്നുണ്ട്. എങ്കിലും ഇത്തരം മേഖലകളിൽ നിക്ഷേപിക്കുമ്പോൾ ക്ഷമ ആവശ്യമാണ്. 6 മാസം കൊണ്ട് വൻനേട്ടം കിട്ടുന്നത്  തട്ടിപ്പ് നിക്ഷേപങ്ങളിൽ നിന്നുമാണ്. ചുരുങ്ങിയത് 10 കൊല്ലമെങ്കിലും ദീർഘകാല ആസൂത്രണത്തോടെ നിക്ഷേപിച്ചാലേ ഈ മേഖലകളിൽ നിന്നു നേട്ടം കിട്ടൂ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com