ADVERTISEMENT

സ്വകാര്യ മേഖലാ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് സേവിങ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു. ഒരു ലക്ഷം രൂപ വരെയുള്ള സേവിങ്‌സ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.5 % ആയി കുറച്ചു. നിലവില്‍ 5 ശതമാനമായിരുന്നു ഇത്. ഏപ്രില്‍ 15 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് അറിയിച്ചു. ഒരു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുള്ള സേവിങ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6 ശതമാനമായി തുടരും. ഒരു കോടി രൂപയ്ക്ക് മുകളിലുള്ള സേവിങ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്കിലും മാറ്റം ഉണ്ടായിരിക്കില്ല. 5.5 ശതമാനമായി തന്നെ തുടരും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കില്‍ 0.25 ശതമാനം കുറവ് വരുത്തിയതിനെ തുടര്‍ന്നാണ്  ബാങ്കുകള്‍ പലിശ നിരക്കില്‍ കുറവ് വരുത്തി തുടങ്ങിയത്.

എസ്ബിഐ കഴിഞ്ഞ ദിവസം സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് പുതുക്കുകയും വായ്പ നിരക്കുകളില്‍ കുറവ് വരുത്തുകയും ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com