sections
MORE

‘‘ഒരു കൈത്തൊഴിൽ പഠിച്ചാൽ ചെലവുകൾ കുറയ്ക്കാം’’

HIGHLIGHTS
  • അതാത് മാസത്തേക്കുള്ള കണക്കുകൾ തരംതിരിച്ച് എഴുതി വെക്കുക
woman entre 4
SHARE

തൊഴിലിൽ മുന്നിൽ വരുന്നത് ഇന്ന് നിലനിൽപിന്റെ ആവശ്യമാണ്. എന്നാൽ അതിലുപരി അതുമായി ബന്ധപ്പെട്ട പരീക്ഷകൾ പാസാകുന്നത് ധാരാളം ഇൻക്രിമെന്റുകൾ, പ്രമോഷൻ എന്നിവ ലഭിക്കാനും വരുമാനത്തിൽ ഗണ്യമായ വർധനവുണ്ടാകാനും സഹായിക്കും.

ജോലിക്കു പോകേണ്ടാത്ത ഞായറാഴ്ച ദിവസങ്ങളിൽ വൈകുന്നേരം ഗ്രൈൻഡറിൽ അരി അരയ്ക്കുക, അടുത്ത ആഴ്ച വേണ്ട നാലുമണി പലഹാരങ്ങൾ ഉണ്ടാക്കുക തുടങ്ങിയ ജോലികൾ ചെയ്യാം, ഒപ്പം മക്കൾക്ക് പാഠ്യവിഷയങ്ങളിലെ സംശയങ്ങൾക്ക് ഉത്തരം പറഞ്ഞുകൊടുക്കുകയും ചെയ്യാം.

എല്ലാ ദിവസച്ചെലവുകളും ഒരു പുസ്തകത്തിൽ എഴുതിവയ്ക്കുക. മാസാവസാനം കണക്കുകൂട്ടി അധികച്ചെലവ് കണ്ടുപിടിക്കുക. ഇങ്ങനെ കുറച്ചുനാൾ തുടർന്നാൽ അനാവശ്യമായ ചെലവുകൾ കൃത്യമായി മനസ്സിലാക്കാനും അത് ഒഴിവാക്കാനും കഴിയും.

എല്ലാ മാസവും ആ മാസത്തേക്കുള്ള ഫാമിലി ബജറ്റ് തരംതിരിച്ച് തയാറാക്കുക. അതായത്, വീട്ടുസാധനങ്ങൾ, സ്കൂൾ, ട്രാൻസ്പോർട്ടേഷൻ,  എന്റർടൈൻമെന്റ് എന്നിവയ്ക്കുള്ള പണം തരംതിരിച്ച് സൂക്ഷിക്കുക. കൃത്യമായി പിന്തുടരാൻ ശ്രമിക്കുക.

തയ്യൽ ജോലി സ്വന്തമായി പഠിക്കുക. എംബ്രോയിഡറി, ഫാബ്രിക് പെയിന്റിങ്, സാരി ഡിസൈനിങ്, പഴയ വസ്ത്രങ്ങളെ പുതിയ രൂപത്തിൽ അവതരിപ്പിക്കുക എന്നിങ്ങനെ പലതും ചെയ്യുന്നത് വസ്ത്രധാരണത്തിൽ പുതുമ വരുത്താൻ സഹായിക്കും. തയ്യൽക്കൂലി ഇനത്തിലെ ചെലവുകൾ കുറയുകയും ചെയ്യാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA