ADVERTISEMENT

മിക്ക ബാങ്കുകളും കാർഷികവായ്പയുടെ ക്രെഡിറ്റ് സ്കോറിന്റെ കാര്യത്തിൽ കുറച്ചൊക്കെ വിട്ടുവീഴ്ച ചെയ്യാറുണ്ട്. അതായത്, ചെറിയതോതിലുള്ള പോരായ്മകളെ അത്ര കാര്യമാക്കില്ല. സ്കോർ കുറവാണെങ്കിൽ വായ്പ അനുവദിക്കാൻ ചില ശാഖകൾക്ക് അധികാരം ഉണ്ടാകില്ല. മേലധികാരികൾക്ക് അയച്ച് അനുമതി വാങ്ങണം. തിരിച്ചടവ് മുടക്കിയാൽ പിന്നെ വായ്പ കിട്ടാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ ബാങ്കുകൾ കുറച്ചെങ്കിലും വിട്ടുവീഴ്ച തരുമായിരിക്കും എന്നു കരുതുന്നതിൽ കാര്യമില്ല. അതുകൊണ്ടുതന്നെ അമിതമായി വായ്പ എടുക്കാതിരിക്കുകയും എടുത്തത് കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്യുക. 

വായ്പയ്ക്കായി പല ബാങ്കുകളെ സമീപിക്കുകയും നിരസിക്കപ്പെടുകയും ചെയ്താൽ സ്കോർ വീണ്ടും മോശമാകും. അതുകൊണ്ട് അത്തരത്തിൽ പല ബാങ്കുകളെ സമീപിക്കാതിരിക്കുകയാവും നല്ലത്. കുടിശിക അടച്ച് കൃത്യമാക്കിയാൽ ക്രമേണ സ്കോർ ഉയരും. ഇതിന് ചുരുങ്ങിയത് ഒരു വർഷമെങ്കിലും എടുക്കും. ഇക്കാലയളവിൽ മറ്റ് വായ്പകൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ക്രെഡിറ്റ് കാർഡ് വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയ സുരക്ഷിതത്വമില്ലാത്ത വായ്പകൾ. അഥവാ അത്ര അത്യാവശ്യമാണെങ്കിൽ ഈടു നൽകിയുള്ള വായ്പയും സ്വർണ്ണപ്പണയവും എടുക്കുന്നത് ഇക്കാലയളവിൽ ഒരു പരിധി വരെ സഹായകമാകും.

എടുക്കുന്ന വായ്പകൾ കൃത്യമായി അടച്ച് സിബിൽ സ്കോർ മെച്ചപ്പെടുത്താം. തിരിച്ചടവ് കൃത്യമായാൽ  മുടക്കം വന്ന ബാങ്ക് മുഖാന്തരം സിബിലിനെ സമീപിച്ച് സ്കോർ മെച്ചപ്പെടുത്താം. ചില ഏജൻസികൾ മുഖാന്തരവും സിബിലിനെ സമീപിക്കാം. ഇവിടെ കുടിശിക വന്ന സാഹചര്യവും ശരിയാക്കിയ വിധവും സിബിലിനെ അറിയിക്കേണ്ട ചുമതല അപേക്ഷകന് ആണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com