sections
MORE

ഫിനാന്‍ഷ്യല്‍ പ്ലാനിങ് എളുപ്പമാക്കും ആപ്പുകള്‍

finart
SHARE

അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചെലവുകള്‍ നേരിടാന്‍ മാത്രമല്ല, വരവിന് അനുസരിച്ച് ചെലവുകള്‍ നിയന്ത്രിച്ച,്  സമ്പാദ്യം സ്വരുക്കൂട്ടാനും ഫിനാന്‍ഷ്യല്‍ പ്ലാനിങ് കൂടിയേ തീരൂ.  വീട്ടു വാടകയും കാര്‍ ലോണും തുടങ്ങി ഒരു മാസത്തെ  എല്ലാ ചെലവുകളും ഒരു ഡയറിയില്‍ കുറിച്ച് വെച്ച്,താരതമ്യം ചെയ്ത് നിക്ഷേപം ആസൂത്രണം ചെയ്യുന്നതായിരുന്നു പരമ്പരാഗത രീതി. ഇങ്ങനെ എഴുതിക്കൂട്ടുമ്പോള്‍  ചെറിയ ചെലവുകള്‍ വിട്ടു പോയെന്നും വരാം. 

എന്നാല്‍ പല വ്യഞ്ജനക്കടയില്‍ ചെലവഴിച്ച തുക മുതല്‍ അപ്രതീക്ഷിതമായി വാങ്ങിയ പുസ്തകങ്ങള്‍ക്കായി പൊടിഞ്ഞ കാശു വരെ നമ്മെ ഓര്‍മിപ്പിക്കുന്ന ആപ്പുകള്‍ ഉണ്ട് ഇപ്പോള്‍. ചെലവുകള്‍ എളുപ്പത്തില്‍ കണക്കു കൂട്ടാനും മികച്ച സാമ്പത്തിക ആസൂത്രണം നടത്താനും നമ്മെ സഹായിക്കുന്ന ചില ആപ്പുകള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ.

1. ചെലവുകള്‍ കണ്ടെത്താം ഫിന്‍ആര്‍ട്ടിലൂടെ

മികച്ച എക്‌സ്‌പെന്‍സ് ട്രാക്കറാണ ് ഫിന്‍ആര്‍ട്ട് എന്ന ആപ്പ്. ബാങ്കില്‍ നിന്ന് മൊബൈലിലേക്ക് വരുന്ന എസ്.എം.എസുകളും വിവിധ ബില്ലുകളുടെ അപ്‌ഡേററ്‌സും വിശകലനം ചെയ്ത് നമ്മുടെ ചെലവു കൃത്യമായി ട്രാക്ക് ചെയ്യുന്ന രീതിയിലാണ് ആപ്പിന്റെ പ്രവര്‍ത്തനം. വിവിധ വിഭാഗങ്ങളിലായാണ് ആപ്പില്‍ ചെലവുകള്‍ താരതമ്യം ചെയ്യുന്നത്. പലവ്യഞ്ജനങ്ങള്‍, യാത്ര, ഈറ്റിങ് ഔട്ട് എന്നീ വിഭാഗങ്ങള്‍ ഉദാഹരണം. എവിടെയാണ് അധികമായി പണച്ചെലവ് ഉണ്ടാകുന്നതെന്ന് ക്രിയാത്മകമായി മനസിലാക്കി തരുന്ന രീതിയിലാണ് ആപ്പില്‍ വിവിധ ഡാറ്റകള്‍ വിശകലനം ചെയ്യുന്നത്. 

2. മണീ ട്രാക്കര്‍

ഏറ്റവും അഡ്വാന്‍സ്ഡ് ആയിട്ടുള്ള ഫിനാന്‍സ് മാനേജര്‍ ആണ് മണീ ട്രാക്കര്‍ എന്ന ആപ്പ്. ഓരോ മാസത്തെയും, വര്‍ഷത്തിലെയും ചെലവുകള്‍ രേഖപ്പെടുത്താനും വിശകലനം ചെയ്യാനും ആപ്പ്് സഹായിക്കുന്നു. ടേബിളും ചാര്‍ട്ടുകളും ഉള്‍പ്പെടുത്തി  നമുക്ക് വ്യത്യാസം വരുത്താനാകുന്ന റിപ്പോര്‍ട്ടുകളും ആപ്പ് നമുക്കായി തയ്യാറാക്കും. വിശദമായ ഡേറ്റയില്‍ നമുക്ക് ആവശ്യമായവ മാത്രം തെരഞ്ഞെ്ടുക്കാനും ഉപയോഗിക്കാനും കഴിയും.

3. മണീ മാനേജര്‍ എക്‌സ്‌പെന്‍സ് ആന്‍ഡ് ബജറ്റ്

ഫിനാന്‍ഷ്യല്‍ പ്ലാനര്‍, എക്‌സ്‌പെന്‍സ്് ട്രാക്കര്‍, പേഴ്‌സണല്‍ അസററ് മാനേജര്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിക്കുന്ന ഒരു ആപ്പ് ആണിത്. വ്യക്തിപരമായ ഇടപാടുകളും ബിസിനസ് ഇടപാടുകളും എ്ല്ലാം ആപ്പ് രേഖപ്പെടുത്തും. ചെലവുകള്‍ സംബന്ധിച്ച കൃത്യമായ റിപ്പോര്‍ട്ട് അയക്കുകയും ദിവസേനയും, ആഴ്ച്ചതോറുമൊക്കെ  സാമ്പത്തിക രേഖകള്‍ വിശകലനം ചെയ്ത് റിപ്പോര്‍ട്ട് അയക്കുകയും ചെയ്യും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് മാനേജ്‌മെന്റും ആപ്പിലൂടെ നിര്‍വഹിക്കാനാകും.

4. ബാങ്ക് ബസാര്‍ പേഴ്‌സണല്‍ ഫിനാന്‍സ് മാനേജ്‌മെന്റ് ആപ്പ്

്ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ് കാര്‍ഡും ഉള്ളവര്‍ക്ക് സഹായകരമാണ് ബാങ്ക് ബസാറിന്റെ പേഴ്‌സണല്‍ ഫിനാന്‍സ്് മാനേജ്‌മെന്റ് ആപ്പ്. എല്ലാ ബാങ്ക് അക്കൗണ്ടുകളിലെയും ബാലന്‍സ് പരിശോധിച്ച് ആപ്പ് ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക സംബന്ധിച്ച അപ്‌ഡേറ്റുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കും. , വിവിധ അക്കൗണ്ടുകളില്‍ നിന്ന് എത്ര രൂപ, ഏതൊക്കെ വിധത്തില്‍ ചെലവാകുന്നുണ്ട് എന്നത് മനസിലാക്കാനും സാധിക്കും. ഇ.എം.ഐ കണക്കാക്കുന്നതിനും അടയ്ക്കുന്നതിനും ക്രെഡിറ്റ് കാര്‍ഡുകള്‍ വിശകലനം ചെയ്യുന്നതിനും എല്ലാം ആപ്പ്  സഹായിക്കുന്നു. ഒപ്പം തന്നെ ഇതിലൂടെ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറും റിപ്പോര്‍ട്ടും സൗജന്യമായി ലഭിക്കും.  വിവിധ വായപ്കളില്‍ നിന്ന് നിങ്ങള്‍ക്ക് അനുയോജ്യമായ വായ്പകള്‍ തെരഞ്ഞെടുക്കുന്നതിനും ആപ്പ് സഹായകരമാണ്. 

5. മിന്റ്

മണീ മാനേജര്‍, ഫിനാന്‍ഷ്യല്‍ ട്രാ്ക്കര്‍ എന്നീ നിലകളിലെല്ലാം സേവനം നല്‍കുന്ന മികച്ച ആപ്പാണ് മിന്റ്. ബാങ്ക് അക്കൗണ്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍,ബില്ലുകള്‍, നിക്ഷേപം എന്നിവയെല്ലാം വിശകലനം ചെയ്യുന്ന ആപ്പ് സൗജന്യമായി ക്രെഡിറ്റ് സ്‌കോറും ലഭ്യമാക്കും. വിവിധ ബില്ലുകള്‍ അടയ്ക്കാനും കൃതൃമായി ഓര്‍മിപ്പിക്കും എന്നതിനാല്‍ ലേറ്റ് ഫീയിലൂടെ പണ നഷ്ടം ഉണ്ടാകുന്നതും ഉപയോക്താക്കള്‍ക്ക് തടയാനാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA