ADVERTISEMENT

കിട്ടുന്ന വരുമാനത്തിൽ നിന്നും ചെലവുകളെല്ലാം നടത്തിക്കഴിയമ്പോൾ മിച്ചം പിടിക്കാൻ ഒന്നും ഉണ്ടാകില്ല. പിന്നെങ്ങനെയാണ് നിക്ഷേപിക്കുന്നതും സമ്പത്ത് വളർത്തുന്നതും? നമ്മളിൽ ബഹുഭൂരിപക്ഷത്തിൻറേയും  ചോദ്യമാണിത്. ആയിരങ്ങൾ വരുമാനം ഉള്ളവർ തൊട്ട് മാസം ലക്ഷങ്ങൾ കിട്ടുന്നവർക്കു വരെ മാസാവസാനം ഒന്നും മിച്ചമില്ലാത്ത അവസ്ഥയാണുള്ളത്.

 

പക്ഷേ ഇവിടെ ഒരു മാർഗമുണ്ട്. ഇതു പറഞ്ഞതു തരുന്നത് മറ്റാരുമല്ല. ലോക നിക്ഷേപ ഗുരു വാറൻ ബുഫറ്റ് ആണ്. "ആദ്യം മിച്ചം പിടിക്കുക. അതു നിക്ഷേപിക്കുക. ബാക്കിയുള്ളതു കൊണ്ട് ചെലവു നടത്തുക". കേൾക്കുമ്പോൾ ഇതാണോ വഴി എന്നു പുച്ഛിക്കേണ്ട. പകരം ഒന്നു ചെയ്തു നോക്കൂ.   നിങ്ങൾക്കു കിട്ടുന്നത് എത്രയും ആയിക്കോട്ടെ. അതിൽ നിന്നും എത്ര മിച്ചം പിടിക്കണമെന്നു നിങ്ങൾ നിശ്ചയിക്കുക. ആ തുക ആദ്യമേ മാറ്റി മികച്ചതെന്നു നിങ്ങൾ കണ്ടെത്തുന്ന പദ്ധതിയിൽ നിക്ഷേപിക്കുക. എന്നിട്ട് അതു കഴിച്ചുള്ള തുക ചെലവിനായി ഉപയോഗിക്കുക. സംശയിക്കേണ്ട നിങ്ങളുടെ  സമ്പാദ്യം   വളരുമെന്നു മാത്രമല്ല. ചെലവുകൾ എല്ലാം നടക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com