ADVERTISEMENT

ഇനി ഒല, ഫളിപ്കാര്‍ട്ട് എന്നീ ഓണ്‍ലൈന്‍  കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡുകളും. എസ്ബിഐ ഉള്‍പ്പെടെയുള്ള  ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന്  ഇരു കമ്പനികളും ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കാനൊരുങ്ങുകയാണ്.  

എസ്ബിഐയുമായിച്ചേര്‍ന്ന് ഓണ്‍ലൈന്‍ കാബ് കമ്പനിയായ ഒല തുടക്കത്തില്‍ 10 ലക്ഷം ഡെബിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കും എന്നാണ് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ പെയ്‌മെന്റുകളില്‍ ഇനി ക്രെഡിറ്റ് അധിഷ്ഠിത പെയ്‌മെന്റ് സംവിധാനങ്ങള്‍ക്ക്  സ്വീകാര്യത ഏറും എന്നതാണ് ടെക്ക് കമ്പനികള്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ ലോകത്തേക്ക് കണ്ണെറിയാന്‍  കാരണം.

ഫ്‌ളിപ്കാര്‍ട്ട് തങ്ങളുടെ ഉപഭോക്താക്കളുടെ പണം ചെലവഴിക്കല്‍ രീതികള്‍ക്കനുസൃതമായാകും ക്രെഡിറ്റ്കാര്‍ഡുകള്‍ രൂപ കല്‍പ്പന ചെയ്യുക. അതേസമയം ഒല പ്രത്യേക റിവാര്‍ഡ്‌സ് പ്രോഗ്രാമുകളും ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചേക്കും. എന്തായാലും ഇരു കമ്പനികളും തങ്ങളുടെ കസ്റ്റമര്‍ ഡേറ്റാ ബേസ് പുതിയ പദ്ധതിക്കായി ഉപയോഗപ്പെടുത്തും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com