പേടിഎമ്മിൽ നിന്ന് ക്രെഡിറ്റ് കാര്‍ഡും

Credit-Card-3
SHARE

പേടിഎം ഫസ്റ്റ് കാര്‍ഡ് എന്ന പേരില്‍ ആദ്യ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി പെയ്‌മെന്റ്‌സ് കമ്പനിയായ പേടിഎം. സിറ്റി ബാങ്കിന്റെ പങ്കാളിത്തത്തോടെയാണ് പേടിഎം ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയത്. 500 രൂപയാണ് കാര്‍ഡിന്റെ വാര്‍ഷിക ഫീസ്. എന്നാല്‍ കാര്‍ഡ് ഉപയോഗിച്ച് പ്രതിവര്‍ഷം 50,000 രൂപയില്‍ അധികം ചെലവഴിച്ചാല്‍ ഫീസ് ഈടാക്കില്ല. മറ്റ് കോ- ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമാണ് പേടിഎം ക്രെഡിറ്റ് കാര്‍ഡിന്റെയും പ്രവര്‍ത്തനം. പേടിഎം ഉപഭോക്താക്കള്‍ക്ക് പേടിഎം ആപ്പ് ഉപയോഗിച്ച് നേരിട്ട് ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കാം.വായ്പാചരിത്രം പരിശോധിക്കാതെ തന്നെ  ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും എന്നതാണ് സവിശേഷത. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് രാജ്യാന്തര തലത്തില്‍ അംഗീകാരമുണ്ടായിരിക്കും. തുടക്കത്തില്‍ മിനിമം 10,000 രൂപ കാര്‍ഡ് ഉപയോഗിച്ച് ചെലവഴിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 10,000 രൂപ വരെയുള്ള വിവിധ പേടിഎം പ്രമോകോഡുകള്‍ ഓഫറായി ലഭിക്കും. സിറ്റി ബാങ്കിന്റെ ഓഫറുകളും ലഭ്യമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA