ADVERTISEMENT
ഇന്ത്യയില്‍ വായ്പ എടുക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നതായി പഠനം.ഇതില്‍
ഉപരിപഠനത്തിനായി വിദ്യാഭ്യാസ വായ്പകള്‍ എടുക്കുന്നവരും പൊതുവായ വായ്പകള്‍ എടുക്കുന്നവരും ഉള്‍പ്പെടും.

രാജ്യത്ത് ഉയര്‍ന്ന തുകയ്ക്ക് വിദ്യാഭ്യാസ വായ്പകള്‍ എടുത്ത് പഠനം പൂര്‍ത്തീകരിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് സെസ്റ്റ് മണി വ്യക്തമാക്കുന്നു. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളുടെ പ്രതിമാസ തിരിച്ചടവ് (ഇ എം ഐ) തുകയും കൂടുതലാണ്.
ഉന്നത വിദ്യാഭ്യാസത്തിനായി 6 ശതമാനം ആണ്‍കുട്ടികളാണ് വായ്പ എടുക്കുന്നതെങ്കില്‍ 20 ശതമാനത്തില്‍ അധികം പെണ്‍കുട്ടികള്‍ വായ്പാ സൗകര്യം പ്രയോജനപ്പെടുത്തുന്നു. പെണ്‍കുട്ടികളുടെ ശരാശരി ഇ എം ഐ 20,000 രൂപയോളം വരും.

പുതുതലമുറയില്‍ നിന്ന് മറ്റ് വായ്പ എടുക്കുന്നവരിലും സ്ത്രീകള്‍ വര്‍ധിക്കുകയാണ്. 2015-നും 2018നും ഇടയില്‍  സ്ത്രീകളുടെ വായ്പാ അപേക്ഷയില്‍ 48 ശതമാനം വര്‍ധനയുണ്ടെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ വ്യക്തമാക്കുന്നു. പുരുഷന്‍മാരുടെ ശരാശരി വായ്പാ തുകയേക്കാള്‍ സ്ത്രീകളുടെ വായ്പാ തുക 35 ശതമാനത്തോളം കൂടുതലാണെന്നാണ് സെസ്റ്റ്മണിയുടെ അവകാശ വാദം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com