ADVERTISEMENT

നാം ഉപയോഗിക്കുന്ന ആപ്പുകളുടെ എണ്ണം കൂടുകയാണ്. ഇതിനിടയില്‍ വ്യാജ ആപ്പുകളുടെ എണ്ണവും വര്‍ധിക്കുന്നു.ഏറ്റവും ആശങ്കാജനകമായ വസ്തുതയാണിത്. പല വ്യാജ ആപ്പുകളും യഥാര്‍ത്ഥ ആപ്പുകളെപ്പോലെ തന്നെയായിരിക്കും. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വര്‍ധിക്കുമ്പോഴും ഇതേക്കുറിച്ച് വേണ്ടത്ര  അറിവില്ലാത്തത് പ്രശ്‌നത്തെ കൂടുതല്‍ ഗുരുതരമാക്കുന്നു. മിക്കവാറും ആഡ് വെയറുകള്‍ വഴിയാണ് ഉപഭോക്താക്കളുടെ സിസ്റ്റത്തിലേക്ക് വ്യാജ ആപ്പുകള്‍ കടന്നു വരുന്നത്.  വ്യാജ ആപ്പുകൾ ഡിലീറ്റു ചെയ്യാനും എളുപ്പമല്ല.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തുടര്‍ച്ചയായ ബോധവല്‍ക്കരണം നടത്തുക എന്നതാണ് വ്യാജ ആപ്പുകള്‍ക്കെതിരെ പ്രധാനമായും ചെയ്യാനുള്ളത്. സാധാരണക്കാരാണ് വ്യാജ ആപ്പുകളും മറ്റും വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകുക. 

സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകാതാരിക്കാന്‍ ചില മുന്‍കരുതലുകള്‍ കൈക്കൊള്ളണം. നിങ്ങള്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ ആധികാരികവും നിയമപരമായ സാധുതയുള്ളതും ആണെന്ന് ഉറപ്പു വരുത്തുകയാണ് ആദ്യം വേണ്ടത്. ഔദ്യോഗിക ആപ്പ് സ്റ്റോറുകളില്‍ നിന്നു മാത്രമായിരിക്കണം ആപ്പുകള്‍ ഡൗണ്‍ലോഡു ചെയ്യേണ്ടത്. ആപ്പിന്റെ ആധികാരികത ഉറപ്പാക്കുന്നതിനായി  സാമ്പത്തിക സ്ഥാപനവുമായി ബന്ധപ്പെടണം. പകരം വെബ് സൈറ്റുകളില്‍ നിന്നോ പരസ്യ പോപ്പ് അപ്പുകളില്‍ നിന്നോ ആപ്പുകള്‍ നേരിട്ടു ഡൗണ്‍ലോഡു ചെയ്യരുത്. 

ആപ്പുകളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ ശ്രദ്ധിക്കുക. മികച്ച ആപ്പുകളെക്കുറിച്ചുള്ള റിവ്യൂകള്‍ അവയുടെ ഔദ്യോഗിക വെബ്‌പേജുകളിലുണ്ടാകും . ഇത്തരം റിവ്യൂ വായിക്കുന്നത് നല്ലതാണ്. സേവനദാതാക്കള്‍ ലഭ്യമാക്കുന്ന ആപ്പുകള്‍ക്ക് വിവിധ പതിപ്പുകള്‍ ഉണ്ടാകാറുണ്ട്. അതു ഡൗണ്‍ലോഡു ചെയ്യുമ്പോള്‍ നിലവില്‍ ഉപയോഗിച്ചിരിക്കുന്ന പതിപ്പുമായുള്ള താരതമ്യം നല്‍കാറുണ്ട്. ഇവയും ഉപഭോക്താവ് വിലയിരുത്തണം.

അറിയപ്പെടാത്ത സ്രോതസുകളില്‍ നിന്ന് അബദ്ധത്തില്‍ പോലും ആപ്പുകള്‍ ഡൗണ്‍ലോഡു ചെയ്യപ്പെടാതിരിക്കാന്‍ ഫോണില്‍ ക്രമീകരണങ്ങള്‍ നടത്തുന്നതാണ് അടുത്ത മുന്‍കരുതല്‍. വിശ്വാസ്യ യോഗ്യമല്ലാത്ത സൈറ്റുകളില്‍ നിന്നുള്ള ആപ്പുകള്‍ക്കു തടയിടാന്‍ ഇതു സഹായകമാകും. 

ഓരോ ആപ്പും ഡൗണ്‍ലോഡു ചെയ്യുമ്പോള്‍ അതിനുള്ള അനുമതി എന്തൊക്കെയെന്ന് പരിശോധിക്കണം. ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അനുമതികള്‍ മാത്രം ആവശ്യപ്പെടുന്നതാണ് മിികച്ച ആപ്പുകളുടെ രീതി. ഇക്കാര്യങ്ങളെല്ലാം ഉപഭോക്താക്കളിലെത്തിക്കുന്നതിനായി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്വയം പഠിക്കുവാന്‍ സഹായിക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഉചിതമായിരിക്കും. 

ഇവയെല്ലാം ഉപഭോക്താക്കളുടെ ഭാഗത്തു നിന്നുള്ള മുന്‍കരുതലുകളുമായി ബന്ധപ്പെട്ടാണെങ്കില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ചിലതെല്ലാം ചെയ്യാനുണ്ട്. ആപ്പുകളുടെ പ്രാഥമിക സുരക്ഷാ സംവിധാനങ്ങള്‍ സ്ഥിരമായി നിരീക്ഷിക്കാം. അപ്പോൾ പാളിച്ചകളോ സുരക്ഷാ വീഴ്ചകളോ ഉണ്ടായാല്‍ ഉടനടി കണ്ടെത്താനും പരിഹരിക്കാനും സാധിക്കും. 

ലേഖകൻ എഫ് ഐ എസിന്റെ ബാങ്കിങ് ആന്റ് പെയ്‌മെന്റ് വിഭാഗം സീനിയര്‍ ഡയറക്ടര്‍ ആണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com