ADVERTISEMENT

പലപ്പോഴും കാര്യസാധ്യത്തിനായി നാം വായ്പ എടുക്കും. ആദ്യമൊക്കെ കൃത്യമായി തവണ അടയ്ക്കും. പിന്നെ അതത്ര വലിയ കാര്യമാക്കില്ല.  ചിലരാകട്ടെ ഈ കടം വീട്ടാൻ മറ്റൊരു വായ്പയും സംഘടിപ്പിക്കും. ഒടുവിൽ രണ്ടും  അടയ്ക്കാൻ കഴിയാതെ ജപ്തി നടപടിയുടെ വക്കിലാകും.

പിന്നീട് വായ്പ  നൽകിയ സ്ഥാപനം എടുത്ത ആളുടെ പേരിൽ നടപടികളുമായി മുന്നോട്ടു നീങ്ങുന്നു.

കുടിശ്ശിക അടയ്ക്കാൻ പറ്റാത്തത് മൂലം ഒടുവിൽ  അയാൾക്ക് നാട്ടിൽ  ഇറങ്ങുവാൻപോലും പറ്റാത്ത സ്ഥിതിയാവും. 

അതേസമയം വായ്പാ തുക കൃത്യമായി അടച്ചിരുന്നെങ്കിൽ എന്തു സന്തോഷകരമായി   ജീവിക്കാം.

അതിന് ജീവിതത്തിൽ പാലിക്കുന്ന ചില നല്ല ചിട്ടകൾ സമ്പാദ്യത്തിന്റെ കാര്യത്തിലും കാണിക്കണം എന്ന് മാത്രം. 

വായ്പ എടുക്കുന്നവർ വരുംവരായ്കകളെക്കുറിച്ച്  വേണ്ടവിധം ചിന്തിക്കാറില്ല.  ഇതാണ് പലപ്പോഴും അപകടത്തിലാക്കുന്നത്. സ്ഥാപനം തരുന്ന  വായ്പ  നമ്മുടെ പണം ആണെന്ന് കരുതിയാൽ മതി. സ്വന്തം പണമാണെങ്കിൽ സൂക്ഷിച്ചല്ലേ ചിലവഴിക്കൂ. വണ്ടി ഓടിക്കുന്ന ഡ്രൈവറുടെ കണ്ണ് ഒന്നും പതറിയാൽ ഉണ്ടാകുന്ന അപകടം പോലെ തന്നെയാണ് ഇതും. കൃത്യമായി അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയാൽ പിന്നെ എല്ലാ  കണക്കുകൂട്ടലുകളും തെറ്റും.

'ക്രെഡിറ്റ് കാർഡ്' ഉപയോഗിക്കുന്നതിലും ഇതു ശരിയാണ് സൂക്ഷിച്ചാൽ കൈ പൊള്ളില്ല. തിരിച്ചടവ് കൈവിട്ടു പോകുമ്പോഴാണ് കണക്കിലെ ബാലൻസ് തെറ്റുന്നത്. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് ചില സ്ഥാപനങ്ങൾ പലിശയിൽ ഇളവ് നൽകാറുണ്ട്.എന്തായാലും 'കടം' കയറുംമുമ്പ് കാര്യങ്ങൾ തിരിച്ചറിയണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com